വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

By Web TeamFirst Published Nov 21, 2019, 8:06 PM IST
Highlights

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. വലിയ പ്രകടനങ്ങളൊന്നും പുറത്തെടുത്തില്ലെങ്കിലും ശിഖര്‍ ധവാനും ഋഷഭ് പന്തും കെ എല്‍ രാഹുലും ടീമില്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും ഏകദിന, ടി20 ടീമുകളില്‍ തിരിച്ചെത്തിയപ്പോള്‍ മോശം ഫോമിലുള്ള ശിഖര്‍ ധവാന്‍ ഇരു ടീമിലും സ്ഥാനം നിലനിര്‍ത്തി. ബംഗ്ലാദേശിനെതിരായ  ടി20 പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് പുറത്തായി.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. വലിയ പ്രകടനങ്ങളൊന്നും പുറത്തെടുത്തില്ലെങ്കിലും ശിഖര്‍ ധവാനും ഋഷഭ് പന്തും കെ.എല്‍.രാഹുലും ടീമില്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ബംഗ്ലാദേശിനെതിരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച ശിവം ദുബെ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദും ക്രുനാല്‍ പാണ്ഡ്യയും ടീമില്‍ നിന്ന് പുറത്തായി. കേദാര്‍ ജാദവ് ഏകദിന ടീമില്‍ തിരിച്ചെത്തിയതാണ് മറ്റൊരു മാറ്റം.

ALERT🚨: for the upcoming series against West Indies announced. pic.twitter.com/7RJLc4MDB1

— BCCI (@BCCI)

ക്രുനാല്‍ പാണ്ഡ്യക്ക് പകരമാണ് ജഡേജ ടി 20 ടീമില്‍ തിരിച്ചെത്തിയത്. ദീപക് ചാഹര്‍ ടി20ക്ക് പിന്നാലെ ഏകദിന ടീമിലും സ്ഥാനം നേടി.  വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിക്കുമെന്ന് സൂചിനയുണ്ടായിരുന്നെങ്കിലും രോഹിത്തിനെ ടീമില്‍ നിലനിര്‍ത്തി. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതരാകാത്ത ഹര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, നവദീപ് സെയ്നി, എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.

മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുളളത്. പരമ്പരയിലെ ആദ്യ ടി20 മത്സരം അടുത്തമാസം ആറിന് മുംബൈയില്‍ നടക്കും. രണ്ടാം മത്സരം എട്ടിന് തിരുവനന്തപുരത്തും മൂന്നാം മത്സരം 11ന് ഹൈദരാബാദിലും നടക്കും. ഡിസംബര്‍ 15ന് ചെന്നൈയിലാണ് ആദ്യ ഏകദിനം. വിശാഖപട്ടണം(ഡിസംബര്‍ 18), കട്ടക്ക്(ഡിസംബര്‍ 22) എന്നിവടങ്ങളിലാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍.

ഏകദിന ടീം: Virat Kohli, Rohit Sharma, Shikhar Dhawan, KL Rahul, Rishabh Pant, Manish Pandey, Shreyas Iyer, Kedar Jadhav, Ravindra Jadeja, Shivam Dube, Yuzvendra Chahal, Kuldeep Yadav, Mohammed Shami, Deepak Chahar and Bhuvneshwar Kumar.

ടി20 ടീം: Virat Kohli, Rohit Sharma, KL Rahul, Shikhar Dhawan, Rishabh Pant, Manish Pandey, Shreyas Iyer, Shivam Dube, Ravindra Jadeja, Washington Sundar, Yuzvendra Chahal, Kuldeep Yadav, Deepak Chahar, Bhuvneshwar Kumar, Mohammed Shami.

click me!