ലഖ്‌നൗവില്‍ സ്പിന്നര്‍മാര്‍ വാഴുന്നു! ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ കിവീസിന് മൂന്ന് വിക്കറ്റ് നഷ്ടം

Published : Jan 29, 2023, 07:47 PM IST
ലഖ്‌നൗവില്‍ സ്പിന്നര്‍മാര്‍ വാഴുന്നു! ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ കിവീസിന് മൂന്ന് വിക്കറ്റ് നഷ്ടം

Synopsis

നാലാം ഓവറില്‍ കിവീസിന് അലനെ നഷ്ടമായി. ചഹാലിനെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. അടുത്ത ഓവറില്‍ കോണ്‍വെയും മടങ്ങി.

ലഖ്‌നൗ: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റ് നഷ്ടം. ലഖ്‌നൗവില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ മൂന്നിന് 45 എന്ന നിലയിലാണ്. ഫിന്‍ അലന്‍ (11), ഡെവോണ്‍ കോണ്‍വെ (11), ഗ്ലെന്‍ ഫിലിപ്‌സ് (2) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. മാര്‍ക് ചാപ്മാന്‍ (5), ഡാരില്‍ മിച്ചല്‍ (7) എന്നിവരാണ് ക്രീസല്‍. 

നാലാം ഓവറില്‍ കിവീസിന് അലനെ നഷ്ടമായി. ചഹാലിനെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. അടുത്ത ഓവറില്‍ കോണ്‍വെയും മടങ്ങി. ഇത്തവണ റിവേഴ്‌സ് സ്വീപ്പിനിടെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച്. ഫിലിപ്‌സിനേയും വിക്കറ്റും റിവേഴ്‌സ് സ്വീപ്പിനിടെയാണ് കിവീസിന് നഷ്ടമാകുന്നത്. ദീപക് ഹൂഡയുടെ പന്തിലാണ് ഫിലിപ്‌സ് ബൗള്‍ഡാക്കുന്നത്. 

നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഉമ്രാന്‍ മാലിക്കിന് പകരം ചാഹലിനെ ടീമിലെടുക്കുകയായിരുന്നു. പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യക്ക് ഇന്ന് ജയിക്കണം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് 1-0ത്തിന് മുന്നിലാണ്.

ഇന്ത്യന്‍ ടീം: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍. 

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്‌നര്‍.

അഭിമാന നിമിഷം! പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്‍റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം നാളെ, ഇന്ത്യൻ ടീമില്‍ മാറ്റം ഉറപ്പ്, മത്സര സമയം, സാധ്യതാ ഇലവൻ
റിഷഭ് പന്ത് പുറത്ത്, ബുംറയും ജഡേജയും കളിക്കും; ന്യൂസിലൻഡ് 'എ'യ്‌ക്കെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് നാളെ