ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഫിറ്റ്നെസ് ടെസ്റ്റില്‍ വിജയിച്ചില്ലെങ്കില്‍ പന്തിന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും.

വെല്ലിംഗ്ടണ്‍: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യ 'എ' ടീമും ന്യൂസിലൻഡ് 'എ' ടീമും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റ് മത്സരം നാളെ തുടങ്ങും. പരിക്കുമൂലം റിഷഭ് പന്ത് മൂന്നാം അനൗദ്യോഗിക ടെസ്റ്റിലും ഇന്ത്യക്കായി കളിക്കില്ല. വരിയെല്ലിനേറ്റ പരിക്കിനെ തുടർന്ന് ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ തുടരുന്ന പന്ത് ബാറ്റിംഗ്, കീപ്പിംഗ് പരിശീലനം പുനരാരംഭിച്ചെങ്കിലും പൂര്‍ണ ഫിറ്റ്നെസ് ടെസ്റ്റ് പാസാവാത്തതിനാലാണ് മൂന്നാം മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത്.

ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഫിറ്റ്നെസ് ടെസ്റ്റില്‍ വിജയിച്ചില്ലെങ്കില്‍ പന്തിന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും. പന്ത് പൂർണ്ണ കായികക്ഷമത കൈവരിച്ചില്ലെങ്കിൽ വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെൽ തന്നെ ടെസ്റ്റ് ടീമിൽ തുടരുമെന്നാണ് സൂചന. ലിങ്കണിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ പന്തിന് പകരക്കാരനായി ടി20 ടീം വൈസ് ക്യാപ്റ്റൻ തിലക് വർമ്മ ഇന്ത്യ 'എ' ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

അതേസമയം, ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മത്സര പരിചയം ലക്ഷ്യമിട്ട് പേസര്‍ ജസ്പ്രീത് ബുംറയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഇന്ത്യ 'എ' ടീമിനായി നാളെ കളിക്കാനിറങ്ങും. മൂന്നാം മത്സരത്തിലും ധ്രുവ് ജുറെൽ തന്നെയാണ് ഇന്ത്യ 'എ' ടീമിനെ നയിക്കുന്നത്. പേസ് ബോളിംഗ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ടീമിലുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ പേസർ പ്രസിദ്ധ് കൃഷ്ണയും നാളെ തുടങ്ങുന്ന മത്സരത്തിൽ ഇന്ത്യക്കായി കളിച്ചേക്കും. ന്യൂസിലൻഡിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ 35 ഓവറിൽ 118 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ശേഷം ആദ്യ ഏകദിനത്തിൽ വിശ്രമത്തിലായിരുന്ന മുഹമ്മദ് സിറാജ് വെല്ലിംഗ്ടണിൽ ഇന്ത്യൻ ഏകദിന ടീമിനൊപ്പം വീണ്ടും ചേർന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക