MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • 'ആ കളി വേണ്ട, ഫുൾ സ്ലീവ് ധരിക്കാന്‍ അനുവദിക്കരുത്', ഉസ്മാന്‍ താരിഖിന്‍റെ ബൗളിംഗ് ആക്ഷനിൽ കടുപ്പിച്ച് ഇർഫാൻ പത്താൻ

'ആ കളി വേണ്ട, ഫുൾ സ്ലീവ് ധരിക്കാന്‍ അനുവദിക്കരുത്', ഉസ്മാന്‍ താരിഖിന്‍റെ ബൗളിംഗ് ആക്ഷനിൽ കടുപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഉസ്മാന്‍ താരിഖിനെ ഫുൾ സ്ലീവ് ധരിച്ച് പന്തെറിയാൻ അനുവദിക്കരുതെന്നും പത്താൻ ആവശ്യപ്പെട്ടു.

1 Min read
Author : Gopalakrishnan C
Published : Feb 15 2026, 05:52 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
വിമര്‍ശനവുമായി പത്താന്‍
Image Credit : Getty

വിമര്‍ശനവുമായി പത്താന്‍

പാകിസ്ഥാന്‍റെ 'മിസ്റ്ററി' സ്പിന്നർ ഉസ്മാൻ താരിഖിന്‍റെ ബൗളിംഗ് ആക്ഷനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

28
ആക്ഷൻ സംശയാസ്പദം
Image Credit : Getty

ആക്ഷൻ സംശയാസ്പദം

ഇന്ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഹൈവോൾട്ടേജ് പോരാട്ടത്തിന് മുന്നോടിയായാണ് താരിഖിന്‍റെ ബൗളിംഗ് ആക്ഷനില്‍ പത്താൻ സംശയം പ്രകടിപ്പിച്ചത്. സംശയകരമായ ആക്ഷനുള്ള ബൗളർമാരെ ഫുൾ സ്ലീവ് ധരിച്ച് പന്തെറിയാൻ അനുവദിക്കരുതെന്ന് പത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട്(ഐസിസി) ആവശ്യപ്പെട്ടു.

38
കൈമുട്ട് വളയുന്നു
Image Credit : Getty

കൈമുട്ട് വളയുന്നു

ഫുൾ സ്ലീവ് ധരിക്കുമ്പോൾ കൈമുട്ട് എത്രത്തോളം വളയുന്നുണ്ടെന്ന് കണ്ടെത്താൻ പ്രയാസമാണ്. പണ്ട് ആക്ഷനിൽ പ്രശ്നമുണ്ടായിരുന്ന പല ബൗളർമാരും പിടിക്കപ്പെടാതിരിക്കാൻ ഫുൾ സ്ലീവ് ഉപയോഗിച്ചിരുന്നതായി പത്താൻ ചൂണ്ടിക്കാട്ടി.

48
പ്രശ്നം വേഗത കൂടുമ്പോൾ
Image Credit : Getty

പ്രശ്നം വേഗത കൂടുമ്പോൾ

സാധാരണ പന്തുകൾ എറിയുമ്പോൾ താരിഖിന് പ്രശ്നമില്ല. എന്നാൽ ആക്ഷനിടയിൽ ചെറിയൊരു ഇടവേള (Pause) എടുത്ത് വേഗതയേറിയ പന്തുകൾ എറിയുമ്പോൾ കൈമുട്ട് നിയമവിരുദ്ധമായി വളയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പത്താൻ തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നൽകി.

58
ഹാഫ് സ്ലീവ് നിർബന്ധമാക്കണം
Image Credit : Getty

ഹാഫ് സ്ലീവ് നിർബന്ധമാക്കണം

ആക്ഷനിൽ നേരിയ സംശയമുള്ളവരെപ്പോലും ഹാഫ് സ്ലീവ് ധരിപ്പിച്ച് പന്തെറിയിച്ചാൽ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ എന്നും പത്താന്‍ കൂട്ടിച്ചേർത്തു.

68
അമ്പയർമാരുടെ ശ്രദ്ധയ്ക്ക്
Image Credit : X

അമ്പയർമാരുടെ ശ്രദ്ധയ്ക്ക്

ലെജൻഡ്‌സ് ലീഗ് അമ്പയർ അജയ് വർമ്മയുമായുള്ള സംഭാഷണവും പത്താൻ പങ്കുവെച്ചു. ഇത്തരം ബൗളർമാർ അമ്പയറോട് വളരെ ചേർന്നാണ് പന്തെറിയുന്നത്. ഇത് ബാറ്റർമാരുടെ ഏകാഗ്രത തെറ്റിക്കും. ഇത്തരം സാഹചര്യങ്ങളിൽ അമ്പയർമാർ അല്പം കുനിഞ്ഞു നിൽക്കുന്നതും കറുത്ത തൊപ്പി ധരിക്കുന്നതും ബാറ്റർമാർക്ക് സൈറ്റ് സ്ക്രീൻ വ്യക്തമായി കാണാൻ സഹായിക്കുമെന്നും പത്താൻ പറഞ്ഞു.

78
ആരാണ് ഉസ്മാൻ താരിഖ്
Image Credit : Getty

ആരാണ് ഉസ്മാൻ താരിഖ്

ടി20 ലോകകപ്പിൽ പാകിസ്ഥാന്‍റെ തുറുപ്പുചീട്ടാണ് ഉസ്മാൻ താരിഖ്. അമേരിക്കയ്ക്കെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഉസ്മാന്‍ തിളങ്ങിയിരുന്നു. മുമ്പ് പാകിസ്താൻ സൂപ്പർ ലീഗിൽ ഉസ്മാന്‍റെ ആക്ഷൻ രണ്ടുതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ഐസിസി ലാബിലെ പരിശോധനയിൽ താരിഖ് ക്ലീൻ ചിറ്റ് നേടിയിരുന്നു.

88
ശാരീരിക പ്രത്യേകതയെന്ന് വാദം
Image Credit : Getty

ശാരീരിക പ്രത്യേകതയെന്ന് വാദം

തനിക്ക് ജന്മനായുള്ള ശാരീരിക പ്രത്യേകത കാരണമാണ് കൈമുട്ട് വളഞ്ഞിരിക്കുന്നതെന്നാണ് താരിഖിന്‍റെ വിശദീകരണം. അശ്വിൻ ഉൾപ്പെടെയുള്ള താരങ്ങൾ താരിഖിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും, ഇന്നത്തെ നിർണ്ണായക മത്സരത്തിൽ താരിഖിന്‍റെ ഓരോ നീക്കവും ഇന്ത്യൻ ബാറ്റർമാർക്കും ഒപ്പം അമ്പയർമാർക്കും വലിയ വെല്ലുവിളിയാകും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
'ഇതൊക്കെ വെറും അസംബന്ധം', ഹസ്തദാന വിവാദത്തില്‍ സൂര്യകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഞ്ജരേക്കർ
Recommended image2
കൊളംബോയിലെ മഹാപോരാട്ടത്തിന് മുൻപേ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയുടെ പെണ്‍പട, ജയം ഏമേര്‍ജിംഗ് ഏഷ്യാ കപ്പില്‍
Recommended image3
സഞ്ജു പുറത്ത്, അഭിഷേക് ടീമില്‍, അപ്രതീക്ഷിത മാറ്റങ്ങളുമായി സൂര്യ, പ്ലേയിംഗ് ഇലവനെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പുറത്ത്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved