
ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരെ, ന്യൂസിലന്‍ഡ് 1-0ത്തിന് പരമ്പര ജയിച്ചതോടെയാണ് ഇന്ത്യ ആറാമതായത്. രണ്ട് മത്സരം മാത്രം കളിച്ച കിവീസും ശ്രീലങ്കയും ഒപ്പത്തിനൊപ്പമാണ്. ആഷസ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും. നിലവില്‍ പാകിസ്ഥാനും പിന്നിലാണ് ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് കീഴില്‍ ഇന്ത്യ ഇനി കളിക്കുന്ന പരമ്പര ശ്രീലങ്കയ്‌ക്കെതിരെയാണ്. 2026 ഓഗസ്റ്റില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യ ലങ്കയിലെത്തും. അതിന് മുമ്പ്, ജൂണില്‍ അഫ്ഗാനിസ്ഥാനുമായി ഒരു ടെസ്റ്റ് കളിക്കുന്നുണ്ടെങ്കിലും അത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് കീഴിലല്ല.
കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് ഓസ്‌ട്രേലിയ ഒന്നാമതെത്തിയത്. പോയിന്റ് ശതമാനം 100. പോയിന്റ് 60. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. 75.00 പോയിന്റ് ശതമാനം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. 36 പോയിന്റും അക്കൗണ്ടില്‍. അടുത്തിടെ ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരുന്നു ദക്ഷിണാഫ്രിക്ക. ന്യൂസിലന്‍ഡിനൊപ്പം മൂന്നാം സ്ഥാനത്താണ് ശ്രീലങ്ക. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും. 16 പോയിന്റുള്ള അവര്‍ക്ക് 66.67 പോയിന്റ് ശതമാനവുമുണ്ട്.
വിന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളും ജയിച്ചിരുന്നെങ്കില്‍ ന്യൂസിലന്‍ഡിന് ലങ്കയെ മറികടന്ന് മൂന്നാം സ്ഥാനം ഉറപ്പിക്കാമായിരുന്നു. എന്നാല്‍ വിന്‍ഡീസിനെതിരെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചത് അവര്‍ക്ക് തിരിച്ചടിയായി. രണ്ട് മത്സരം മാത്രം കളിച്ച പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയോട് ഒരു മത്സരം തോല്‍ക്കുകയും മറ്റൊന്നില്‍ പരാജയപ്പെടുകയും ചെയ്തു. 50.00 പോയിന്റ് ശതമാനമാണ് അവര്‍ക്ക്. 12 പോയിന്റും അക്കൗണ്ടില്‍. ആറാം സ്ഥാനത്താണ് ഇന്ത്യ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കൡത് ഇന്ത്യയാണ്. 9 മത്സരള്‍ പൂര്‍ത്തിയാക്കിയ ടീമിന് നാല് വീതം ജയവും തോല്‍വിയും, ഒരു സമനിലയും. 52 പോയിന്റാണ് ടീമിന്. എന്നാല്‍ പോയിന്റ് ശതമാനം 48.5 മാത്രം.
ഏഴ് മത്സരങ്ങള്‍ ഇംഗ്ലണ്ട് പൂര്‍ത്തിയാക്കി. രണ്ട് ടെസ്റ്റ് ജയിച്ച ടീം നാലെണ്ണത്തില്‍ പരാജയപ്പെട്ടു. ഒരു മത്സരം സമനില. ഏഴാം സ്ഥാനത്താണ് അവര്‍. 26 പോയിന്റ് മാത്രമാണ് അക്കൗണ്ടില്‍. പോയിന്റ് ശതമാനം 30.95. എട്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്. രണ്ട് മത്സരം മാത്രം കളിച്ച അവര്‍ക്ക് ഒരു തോല്‍വിയും ഒരു സമനിലയും. നാല് പോയിന്റാണ് ടീമിന് നേടാനായത്. പോയിന്റ് ശതമാനം 16.67. ഏഴ് മത്സരം പൂര്‍ത്തിയാക്കിയ വിന്‍ഡീസ് ആറ് ടെസ്റ്റിലും പരാജയപ്പെട്ടിരുന്നു. ഒരു സമനിലയും വിന്‍ഡീസ് നേടി. നാല് പോയിന്റാണ് ഇതുവരെയുള്ളത്. പോയിന്റ് ശതമാനം 4.76.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!