
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ്- ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്. നാലാം ഇന്നിംഗ്സില്‍ 279 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ചത്തില്‍ 77 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 27 റണ്‍സുമായി മിച്ചല്‍ മാര്‍ഷും 17 റണ്‍സോടെ ട്രാവിസ് ഹെഡും ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയക്ക് ജയിക്കാന്‍ 202 റണ്‍സും ന്യൂസിലന്‍ഡിന് ആറ് വിക്കറ്റും വേണം. സ്കോര്‍ ന്യൂസിലന്‍ഡ് 162, 372, ഓസ്ട്രേലിയ 256, 77-4.
രണ്ടാം ഇന്നിംഗ്സില്‍ 33-4 എന്ന സ്കോറില്‍ തകര്‍ന്നശേഷമാണ് ഹെഡും മാര്‍ഷും ചേര്‍ന്ന് ഓസീസിന് പ്രതീക്ഷ നല്‍കിയത്. ഓപ്പണറായി വീണ്ടും നിരാശപ്പെടുത്തിയ സ്റ്റീവ് സ്മിത്ത്(9), ഉസ്മാന്‍ ഖവാജ(11), മാര്‍നസ് ലാബുഷെയ്ന്‍(6), കാമറൂണ്‍ ഗ്രീന്‍(5) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസീസിന് നഷ്ടമായത്. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്‍റിയും ബെന്‍ സീഴ്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 221-3 എന്ന സ്കോറില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ന്യൂസിലന്‍ഡിന്‍റെ രണ്ടാം ഇന്നിംഗ്സ് 372 റണ്‍സില്‍ അവസാനിച്ചിരുന്നു. 82 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടെയും 58 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്‍റെയും ഇന്നിംഗ്സാണ് ന്യൂസിലന്‍ഡിന് പൊരുതാവുന്ന ലീഡ് സമ്മാനിച്ചത്. ഗ്ലെന്‍ ഫിലിപ്സും(16) ടോം ബ്ലണ്ടലും(9) നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റത്ത് സ്കോട് കുഗ്ലെജന്‍റെയും(44), മാറ്റ് ഹെന്‍റിയുടെയും(16) സംഭാവനകളും നിര്‍ണായകമായി.
ഓസ്ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് നാലു വിക്കറ്റെടുത്തപ്പോള്‍ നേഥന്‍ ലിയോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചതിനാല്‍ പരമ്പരയില്‍ ഒപ്പമെത്താന്‍ ന്യൂസിലന്‍ഡിന് ജയം അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!