ന്യൂസിലന്‍ഡ്- ഇന്ത്യ രണ്ടാം ടി20: മൗണ്ട് മോംഗനൂയില്‍ വീണ്ടും ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത

By Web TeamFirst Published Nov 20, 2022, 11:36 AM IST
Highlights

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പുതിയ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ യുവതാരങ്ങളുടെ പ്രകടനം കാണാന്‍ വീണ്ടും കാത്തിരിക്കേണ്ട അവസ്ഥയാണ്. 

മൗണ്ട് മോംഗനൂയി: ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടി20 ഇന്ന് നടക്കാനിരിക്കെ ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന വാര്‍ത്ത. കനത്ത മഴയില്‍ ഇന്നത്തെ മത്സരം ഒലിച്ചുപോവുമെന്നാണ് മൗണ്ട് മോംഗനൂയില്‍ നിന്നുള്ള വാര്‍ത്ത. പരമ്പരയിലെ ആദ്യ മത്സരവും മഴ തടസപ്പടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഈ വാര്‍ത്ത. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പുതിയ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ യുവതാരങ്ങളുടെ പ്രകടനം കാണാന്‍ വീണ്ടും കാത്തിരിക്കേണ്ട അവസ്ഥയാണ്. 

ടി20 ലോകകപ്പിലെ തോല്‍വിക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ ടീം ഇന്ത്യ തിരിച്ചുവരവിന് കൊതിക്കുകയാണ്. മഴ മാറിയാല്‍ ആരൊക്കെ പ്ലയിംഗ് ഇലവനിലെത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും പുറത്തിരുന്ന യുസ്വേന്ദ്ര ചാഹല്‍ ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടി20യില്‍ പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യതയുണ്ട്. അയര്‍ലന്‍ഡ്-ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ടീമിനൊപ്പമുണ്ടായിരുന്ന അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കും തിരിച്ചുവരവ് ലക്ഷ്യമിടുന്നു. 

ലോകകപ്പിനൊരുങ്ങുന്ന ഫ്രാന്‍സിന് തിരിച്ചടി; കരീം ബെന്‍സേമയ്ക്ക് ഖത്തര്‍ ലോകകപ്പ് നഷ്ടമാവും

ഇതോടെ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ് എന്നിവരിലൊരാള്‍ പുറത്തിരിക്കും. ശുഭ്മാന്‍ ഗില്ലിന് രാജ്യാന്തര ടി20 അരങ്ങേറ്റത്തിന് സാധ്യതയുണ്ട്. ഇഷാന്‍ കിഷനായിരിക്കും സഹ ഓപ്പണര്‍. മൂന്നാം നമ്പറില്‍ സഞ്ജു സാംസണിനൊപ്പം ശ്രേയസ് അയ്യരും മത്സര രംഗത്തുണ്ട്. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടറായി ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരൊരാളും പ്ലേയിംഗ് ഇലവനില്‍ എത്താനാണ് സാധ്യത. 

ഭുവനേശ്വര്‍ കുമാറോ, മുഹമ്മദ് സിറാജോ കളിക്കുമ്പോള്‍ യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക് എന്നിങ്ങനെ ബൗളിംഗ് ലൈനപ്പ് വരാനാണ് സാധ്യത.

ഇന്ത്യന്‍ സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍/ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദീപക് ഹൂഡ/ വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍/മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

click me!