ന്യൂസിലന്‍ഡിനെതിരായ അവസാന ടി20യില്‍ പാക്കിസ്താന് ടോസ് നഷ്ടം

Published : Apr 24, 2023, 09:40 PM IST
ന്യൂസിലന്‍ഡിനെതിരായ അവസാന ടി20യില്‍ പാക്കിസ്താന് ടോസ് നഷ്ടം

Synopsis

അഞ്ച് മത്സരങ്ങളുടെ ന്യൂസിലന്‍ഡ് 2-1ന് പിന്നിലാണ്. ആദ്യ രണ്ട് ടി20 മത്സരങ്ങളും പാക്കിസ്താന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം ടി20യില്‍ കിവീസ് തിരിച്ചടിച്ചു.

റാവല്‍പിണ്ടി: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20യില്‍ പാക്കിസ്താന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ ന്യൂസിലന്‍ഡ് 2-1ന് പിന്നിലാണ്. ആദ്യ രണ്ട് ടി20 മത്സരങ്ങളും പാക്കിസ്താന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം ടി20യില്‍ കിവീസ് തിരിച്ചടിച്ചു. റാവല്‍പിണ്ടില്‍ നടക്കേണ്ടിയിരുന്ന നാലാം ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

പാക്കിസ്താന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, മുഹമ്മദ് ഹാരിസ്, സെയിം അയൂബ്, ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസിം, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഇഹ്‌സാനുള്ള. 

ന്യൂസിലന്‍ഡ്: ടോം ലാഥം, ചാഡ് ബൗസ്, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്മാന്‍, ജെയിംസ് നീഷം, രചിന്‍ രവീന്ദ്ര, ആഡം മില്‍നെ, ഹെന്റി ഷിപ്ലി, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നര്‍. 

ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20യില്‍ നാല് റണ്‍സിന്റെ ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. 49 പന്തില്‍ 64 റണ്‍സെടുത്ത ടോം ലാഥമാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 159ന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1ലെത്തിക്കാന്‍ ന്യൂസിലന്‍ഡിനായി. നാലാം ടി20 20ന് റാവല്‍പിണ്ടിയില്‍ നടക്കും. 

164 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ പാക്കിസ്താനെ മൂന്ന് വിക്കറ്റ് നേടിയ ജെയിംസ് നീഷമാണ് തകര്‍ത്തത്. രചിന്‍ രവീന്ദ്ര, ആഡം മില്‍നെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു ഘട്ടത്തില്‍ ഏഴിന് 88 എന്ന നിലയിലായിരുന്ന പാക്കിസ്താന് വിജയപ്രതീക്ഷ നല്‍കിയത് ഇഫ്തികര്‍ അഹമ്മദിന്റെ (24 പന്തില്‍ 60) ഇന്നിംഗ്സാണ്. ഫഹീം അഷ്റഫ് (14 പന്തില്‍ 27) നിര്‍ണായക പിന്തുണ നല്‍കി. മറ്റാര്‍ക്കും 20 റണ്‍സിനപ്പുറം നേടാന്‍ പോലും സാധിച്ചില്ല.

PREV
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?