അടുത്ത സ്റ്റോപ്പ് ലങ്കയിലെന്ന് സഞ്ജു; കത്തിക്കേണ്ട, വെറുതെ വിട്ടേക്കെന്ന് ആരാധകര്‍

Published : Jun 05, 2020, 07:00 PM IST
അടുത്ത സ്റ്റോപ്പ് ലങ്കയിലെന്ന് സഞ്ജു; കത്തിക്കേണ്ട, വെറുതെ വിട്ടേക്കെന്ന് ആരാധകര്‍

Synopsis

അതേസമയം, സഞ്ജുവിന്റെ ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ലങ്ക കത്തിക്കേണ്ട, വിട്ടേക്ക് എന്നായിരുന്നു സഞ്ജുവിന്റെ ചിത്രത്തിന് ഒരു ആരാധകനിട്ട കമന്റ്.

തിരുവനന്തപുരം:  കടപ്പുറത്തെ മണലിന് മുകളിലൂടെ സൂപ്പര്‍മാനെ പോലെ പറക്കുന്ന ചിത്രം പങ്കുവെച്ച് ഇനി ലങ്കയിലാണ് സ്റ്റോപ്പെന്ന് അടിക്കുറിപ്പിട്ട് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലുള്‍പ്പെടുമെന്ന ശുഭപ്രതീക്ഷയാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത് എന്ന് വ്യാഖ്യാനമുണ്ടെങ്കിലും കൂടുതലൊന്നും പറയാന്‍ സഞ്ജു തയാറായിട്ടില്ല.

അതേസമയം, സഞ്ജുവിന്റെ ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ലങ്ക കത്തിക്കേണ്ട, വിട്ടേക്ക് എന്നായിരുന്നു സഞ്ജുവിന്റെ ചിത്രത്തിന് ഒരു ആരാധകനിട്ട കമന്റ്. സഞ്ജുവിനോട് ലോക്‌ഡൗണ്‍ ലംഘനം നടത്തരുതെന്ന് മറ്റൊരു ആരാധകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു വാലിന്റെ കുറവുണ്ടായിരുന്നുവെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

അതേസമയം, ഐപിഎല്ലില്‍ സഞ്ജുവിന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് താരത്തെ സൂപ്പര്‍മാനോടാണ് താരതമ്യം ചെയ്തിരിക്കുന്നത്.

ഈ മാസം അവസാനം ഏകദിന പരമ്പരക്കായി ഇന്ത്യ ശ്രീലങ്കയില്‍ എത്തേണ്ടതായിരുന്നെങ്കിലും കൊവിഡ് മൂലം പരമ്പര മാറ്റിവെച്ചിരിക്കുകയാണ്. ശ്രീലങ്കയില്‍ നിന്നുള്ളതും ശ്രീലങ്കയിലേക്കുള്ളതുമായ വിമാന സര്‍വീസുകളും ഇതുവരെ പുനരാരംഭിച്ചിട്ടില്ല. അതേസമയം, ശ്രീലങ്കന്‍ താരങ്ങള്‍ ഇന്നലെ കൊളംബോയില്‍ പരിശീലനത്തിന് ഇറങ്ങി. ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയുടെ നേതൃത്വത്തിലാണ് പന്ത്രണ്ടോളം കളിക്കാര്‍ പരിശീലനം നടത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്