അടുത്തകാലത്തൊന്നും ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കില്ലെന്ന് ഗാംഗുലി

By Web TeamFirst Published Apr 22, 2020, 9:35 PM IST
Highlights

 ജര്‍മനിയിലെയും ഇന്ത്യയിലെയും സാമൂഹിക അന്തരീക്ഷം വ്യത്യസ്തമാണെന്നും ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല ഒരു കായിക മത്സരവുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗാംഗുലി

കൊല്‍ക്കത്ത: സമീപകാലത്തൊന്നും ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ക്രിക്കറ്റല്ല ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമമെന്നും ഗാംഗുലി വ്യക്തമാക്കി. കൊവിഡ് 19 വൈറസ് രോഗബാധമൂലം ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയിരുന്നു. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന് മുന്നോടിയായി ഐപിഎല്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സമീപകാലത്തൊന്നും ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ഗാംഗുലി ഒരു ദേശീയ ദിനപത്രത്തോട് വ്യക്തമാക്കിയത്.

Also Read:ടി20 ലോകകപ്പ് ഈ വര്‍ഷം തന്നെ നടത്താന്‍ പുതിയ നിര്‍ദേശവുമായി സുനില്‍ ഗവാസ്‌കര്‍

ജര്‍മനിയില്‍ ഫുട്ബോള്‍ ലീഗ് ഒഴിച്ചിട്ട സ്റ്റേഡിയങ്ങളില്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ജര്‍മനിയിലെയും ഇന്ത്യയിലെയും സാമൂഹിക അന്തരീക്ഷം വ്യത്യസ്തമാണെന്നും ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല ഒരു കായിക മത്സരവുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. ഐപിഎല്‍ ഒഴിച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടിയാണ് ഗാംഗുലി തള്ളിക്കളഞ്ഞത്.  

Also Read:പരിഹസിച്ച ധോണിക്ക് ഇഷാന്ത് നല്‍കിയ മറുപടി; ഒടുവില്‍ ചീത്ത മുഴുവന്‍ കേട്ടത് ജഡേജയും

മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. കൊവിഡ് ഭീതിമൂലം ആദ്യം ഏപ്രില്‍ 15ലേക്ക് നീട്ടിവെച്ച ടൂര്‍ണമെന്റ് ലോക്ക്ഡൗണ്‍ നീട്ടിയതോടെ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുകയായിരുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്തണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ ബിസിസിഐക്ക് മുന്നിലുള്ളത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ ടി0 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത് സാധ്യമാവുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

click me!