
ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എക്കെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. കൗമാര താരം വൈഭവ് സൂര്യവംശി മൂന്ന് ഫോറും ഒരു സിക്സും പറത്തി 14 പന്തില്‍ 21 റണ്‍സെടുത്തെങ്കിലും നാലാം ഓവറില്‍ വീണു. ഗുണശേഖര എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയ വൈഭവ് നന്നായി തുടങ്ങി. നാലാം ഓവറില്‍ സഹന്‍ അരച്ചിഗെയെ ബൗണ്ടറി കടത്തിയ വൈഭവ് അതേ ഓവറില്‍ വാനുജ സഹന് ക്യാച്ച് നല്‍കി പുറത്തായി. വൈഭവിന് പിന്നാലെ ഏഴാം ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിംഗ് കൂടി(11) പുറത്തായത് ഇന്ത്യക്ക് ഇരട്ടപ്രഹരമായി,
ശ്രീലങ്ക എക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ എ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 7 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ്. 5 റണ്‍സോടെ റുതുരാജ് ഗെയ്ക്‌വാദും ആറ് റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ തിലക് വര്‍മയുമാണ് ക്രീസില്‍. അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ ഇറങ്ങിയത്. യാഷ് താക്കൂറും അനുകൂല്‍ റോയിയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ എക്ക് ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ ഇന്ന് ശ്രീലങ്കക്കെതിരെ വിജയം അനിവാര്യമാണ്. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാന്‍ എക്കെതിരെ ഒരു മത്സരം കൂടി ഇന്ത്യക്ക് ഇനി ബാക്കിയുണ്ട്.
ഇന്ത്യ എ പ്ലേയിംഗ് ഇലവൻ: പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ഋതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ (ക്യാപ്റ്റൻ), ആയുഷ് ബദോനി, സൂര്യൻഷ് ഷെഡ്ഗെ, നിശാന്ത് സിന്ധു, അനുകുൽ റോയ്, അർഷാദ് ഖാൻ, വിപ്രജ് നിഗം, യാഷ് താക്കൂർ.
ശ്രീലങ്ക എ പ്ലേയിംഗ് ഇലവൻ: നിരോഷൻ ഡിക്‌വെല്ല (വിക്കറ്റ് കീപ്പർ), അവിഷ്ക ഫെർണാണ്ടോ, വിഷെൻ ഹലംബഗെ, സദീര സമരവിക്രമ, അഹാൻ വിക്രമസിംഗെ, സഹൻ ആച്ചിഗെ (ക്യാപ്റ്റൻ), വനുജ സഹൻ, വിജയകാന്ത് വിയാസ്കാന്ത്, കുഗദാസ് മതുലൻ, ചാമിക ഗുണശേഖര, മുഹമ്മദ് ഷിറാസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!