ഹസ്തദാനമില്ല, പരസ്പരം മുഖത്തുപോലും നോക്കാതെ അകലം പാലിച്ച് സൂര്യകുമാറും സല്‍മാന്‍ അലി ആഗയും, ടോസ് വേളയിൽ നാടകീയ രംഗങ്ങൾ

Published : Feb 15, 2026, 07:00 PM ISTUpdated : Feb 15, 2026, 07:51 PM IST
Suryakumar Yadav-Salamn Agha Toss

Synopsis

മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ഹസ്തദാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് സൂര്യകുമാർ പ്രതികരിച്ചിരുന്നില്ല. 24 മണിക്കൂർ കാത്തിരിക്കൂ എന്നായിരുന്നു ഇന്നലെ സൂര്യകുമാര്‍ നല്‍കിയ മറുപടി. 

കൊളംബോ: കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിലെ ടോസിനായി പിച്ചിലെത്തിയപ്പോള്‍ പരസ്പരം കണ്ണില്‍പോലും നോക്കാതെ അകലം പാലിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും പാക് ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗയും. ടോസിന് മുമ്പും ശേഷവും ഇരു ക്യാപ്റ്റൻമാരും ഹസ്തദാനത്തിന് തയാറായില്ല. മത്സരത്തില്‍ സൂര്യകുമാര്‍ യാജവ് ടോസിട്ടപ്പോള്‍ ഹെഡ്സ് വിളച്ച സല്‍മാന്‍ അലി ആഗ ടോസ് ജയിച്ചു. ടോസ് നേടിയ സൽമാൻ ആഗ ബൗളിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു. ടോസ് നേടിയശേഷം ബ്രോഡ്കാസ്റ്ററോടു സംസാരിച്ച ശേഷം സൽമാൻ ആഗ ഹസ്തദാനത്തിന് കാത്തുനിൽക്കാതെ നടന്നുനീങ്ങി. സൂര്യകുമാറും ഹസ്തദാനത്തിന് താൽപ്പര്യം കാട്ടിയില്ല.

മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ഹസ്തദാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് സൂര്യകുമാർ പ്രതികരിച്ചിരുന്നില്ല. 24 മണിക്കൂർ കാത്തിരിക്കൂ എന്നായിരുന്നു ഇന്നലെ സൂര്യകുമാര്‍ നല്‍കിയ മറുപടി. അതേസമയം, കളിയെ സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും എന്നാൽ ഹസ്തദാനത്തിന്‍റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണെന്നും സൽമാൻ ആഗ വ്യക്തമാക്കിയിരുന്നു.

 

കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിലാണ് ഇന്ത്യ-പാക് താരങ്ങള്‍ തമ്മിലുള്ള ഹസ്തദാന വിലക്ക് തുടങ്ങിയത്. പഹൽഗാം ഭീകരാക്രമണത്തിന്‍റെയും തുടര്‍ന്ന് ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള എല്ലാ കായിക മര്യാദകളും ഒഴിവാക്കാൻ ഇന്ത്യൻ ടീം തീരുമാനിക്കുകയായിരുന്നു. ദുബായിൽ നടന്ന മത്സരത്തിന് ശേഷം പാക് താരങ്ങൾ ഹസ്തദാനത്തിനായി എത്തിയപ്പോൾ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതും ഡ്രെസ്സിംഗ് റൂം അടച്ചതും വലിയ വിവാദമായിരുന്നു.

 

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സൽമാൻ ആഗ (ക്യാപ്റ്റൻ), ബാബർ അസം, മുഹമ്മദ് നവാസ്, ഉസ്മാൻ ഖാൻ, ഷദാബ് ഖാൻ, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അക്കൗണ്ട് തുറക്കാതെ അഭിഷേക് വീണു, തകര്‍ത്തടിച്ച് ഇഷാന്‍ കിഷന്‍, പവര്‍പ്ലേയില്‍ ഇന്ത്യയെ പൂട്ടാന്‍ പാകിസ്ഥന്‍റെ സ്പിന്‍ കെണി
ഹസ്തദാനമില്ല, ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പാകിസ്ഥാൻ, സഞ്ജു പുറത്ത്, അഭിഷേക് തിരിച്ചെത്തി, ടീമില്‍ 2 മാറ്റം