റാഷിദ് ഖാന് ആലിംഗനം, പാക് ക്യാപ്റ്റനില്‍ നിന്ന് അകലം പാലിച്ച് സൂര്യകുമാര്‍ യാദവ്

Published : Sep 09, 2025, 02:55 PM IST
Captains Press Meet before Asia Cup

Synopsis

ഏഷ്യാ കപ്പിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പാക് ക്യാപ്റ്റൻ സൽമാൻ ആഗയോട് വ്യക്തമായ അകലം പാലിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 

ദുബായ്: ഏഷ്യാ കപ്പിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്‍മാരുടെ വാര്‍ത്താ സമ്മേളനത്തില്‍ പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഗയോട് വ്യക്തമായ അകലം പാലിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാനെയും മറ്റ് ചില നായകന്‍മാരെയും ആലിംഗനം ചെയ്ത സൂര്യകുമാര്‍ യാദവ് സല്‍മാന്‍ ആഗയെ ആലിംഗനം ചെയ്യാൻ മുതിര്‍ന്നില്ലെന്നത് ശ്രദ്ധേയമായി. അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാനും ശ്രീലങ്കന്‍ നായകന്‍ ചരിത് അസലങ്കക്കും നടുവിലായിട്ടാണ് സൂര്യകുമാര്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ ഇരുന്നത്. 

വാര്‍ത്താസമ്മേളനത്തിനിടെ ഇന്ത്യയാണോ ടൂര്‍ണമെന്‍റിലെ ഫേവറൈറ്റുകളെന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലല്ലോ എന്നായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ മറുപടി. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഒരു ടീമും ഫേവറൈറ്റുകളല്ലെന്നും ഒന്നോ രണ്ടോ ഓവറുകളില്‍ കളി മാറിമറിയാവുന്ന ടി20 ഫോര്‍മാറ്റില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാനാവുമെന്നുമായിരുന്നു പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ മറുപടി.

 

ഏഷ്യാ കപ്പിന് മികച്ച തയാറെടുപ്പുകളോടെയാണ് വന്നിരിക്കുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റന്‍ പറഞ്ഞു. തയാറെടുപ്പുകള്‍ മികച്ചതായാല്‍ ഏത് ടീമിനെയും ആത്മവിശ്വാസത്തോടെ നേരിടാനാവുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി. ബാബര്‍ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ പാക് ക്യാപ്റ്റന്‍ തയാറായില്ല. പുതിയ ടീമിന് കഴിഞ്ഞ നാല് പരമ്പരകളില്‍ മൂന്നെണ്ണത്തിലും ജയിക്കാനായത് വലിയ നേട്ടമാണെന്നും ടീമിലെ പല താരങ്ങളും ഏഷ്യാ കപ്പ് പോലൊരു വലിയ ടൂര്‍ണമെന്‍റില്‍ ആദ്യമായാണ് കളിക്കുന്നതെന്നും പാക് ക്യാപ്റ്റൻ പറഞ്ഞു.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ആക്രണോത്സുകയതോടെയാവുമോ ഇറങ്ങുക എന്ന ചോദ്യത്തിന് എല്ലാ ടീമുകള്‍ക്കെതിരെയും ആക്രമണോത്സുകതയോടെ തന്നെയാവും ഇറങ്ങുകയെന്നും ആക്രമണോത്സുകതയില്ലാതെ ഒരു ടീമിനെതിരെ ഗ്രൗണ്ടിലിറങ്ങാനാവില്ലെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. സമീപകാലത്തെ ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ 14ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല