കോലിയുമില്ല ബുംറയുമില്ല, നിറയെ സര്‍പ്രൈസുകളുമായി എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് രഹാനെ

Published : Oct 25, 2026, 11:48 AM IST
Virat Kohli-Ajinkya Rahane-Jasprit Bumrah

Synopsis

ഓപ്പണർമാരായി മുരളി വിജയിയെയും ശിഖർ ധവാനെയുമാണ് രഹാനെ തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നാം നമ്പറിൽ രാഹുൽ ദ്രാവിഡും നാലാം നമ്പറിൽ സച്ചിൻ ടെൻഡുൽക്കറുമാണ് രഹാനെയുടെ ടീമിലിറങ്ങുന്നത്.

മുംബൈ: തനിക്കൊപ്പം കളിച്ചിട്ടുള്ള താരങ്ങളെ ഉൾപ്പെടുത്തി എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരെ ഒഴിവാക്കിയാണ് സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ രഹാനെ തന്‍റെ സ്വപ്ന ടീമിനെ പ്രഖ്യാപിച്ചത്.

ഓപ്പണർമാരായി മുരളി വിജയിയെയും ശിഖർ ധവാനെയുമാണ് രഹാനെ തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നാം നമ്പറിൽ രാഹുൽ ദ്രാവിഡും നാലാം നമ്പറിൽ സച്ചിൻ ടെൻഡുൽക്കറുമാണ് രഹാനെയുടെ ടീമിലിറങ്ങുന്നത്. വിരാട് കോലിയെ ഒഴിവാക്കിയാണ് സച്ചിനെ നാലാം നമ്പറിലേക്ക് രഹാനെ പരിഗണിച്ചത്. അഞ്ചാം നമ്പറിൽ രഹാനെ തന്നെ ഇറങ്ങുമ്പോള്‍, എം.എസ് ധോണിയെയാണ് ആറാം നമ്പറിലെ വിക്കറ്റ് കീപ്പറായും ടീമിന്‍റെ ക്യാപ്റ്റനായും ഇടം നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്‍റെ ആദ്യ ക്യാപ്റ്റൻ എന്ന നിലയിലാണ് ധോണിക്ക് രഹാനെ നായകസ്ഥാനം നൽകിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഓൾറൗണ്ടർമാരായും സ്പിന്നർമാരായും രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും ടീമിലിടം നേടി. എന്നാൽ പേസ് ബൗളിംഗ് നിരയിലെ രഹാനെയുടെ തെരഞ്ഞെടുപ്പാണ് ആരാധകരെ ശരിക്കും അമ്പരപ്പിച്ചത്. ഈ ദശകത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുംറയെ ഒഴിവാക്കിയ രഹാനെ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ എന്നിവരെയാണ് പേസർമാരായി ടീമിലുൾപ്പെടുത്തിയത്. ജൂലൈയിൽ സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച രഹാനെ ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളിൽ നിന്ന് 5,077 റൺസ് നേടിയിട്ടുണ്ട്. 2020-21 ഓസ്‌ട്രേലിയൻ പര്യടനത്തിലെ ബോർഡർ-ഗവാസ്‌കർ ട്രോഫി വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത് രഹാനെയായിരുന്നു.

അജിങ്ക്യ രഹാനെ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ഇലവൻ: മുരളി വിജയ്, ശിഖർ ധവാൻ, രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, അജിങ്ക്യ രഹാനെ, എം.എസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡിസംബറിന് മുൻപ് സസ്പെൻസ് അവസാനിക്കും, ഐപിഎല്ലിൽ തുടരുന്ന കാര്യത്തിൽ മനസ് തുറന്ന് ധോണി
'അത് അവന് പറ്റിയ പണിയല്ല', വൈഭവ് സൂര്യവംശിയെ ഓപ്പണറായി ഇറക്കാതിരുന്നതിനെതിരെ മുന്നറിയിപ്പുമായി അശ്വി