
ഡർബൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ അപൂർവ്വ റെക്കോർഡുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. പ്ലേയിംംഗ് ഇലവനിലെ 11 കളിക്കാരും 30 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരെ ഉൾപ്പെടുത്തിയാണ് ഓസീസ് ആദ്യ ടെസ്റ്റിനിറങ്ങിയത്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്‍റെ 149 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് 30-ന് താഴെ പ്രായമുള്ള ഒരു താരം പോലും ഇല്ലാതെ ഒരു ഓസ്ട്രേലിയൻ ടെസ്റ്റ് ഇലവൻ കളത്തിലിറങ്ങുന്നത്.
ഡർബനിലെ കിംഗ്സ്‌മീഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയ ഓസ്ട്രേലിയൻ പ്ലേയിംഗ് ഇലവന്‍റെ ശരാശരി പ്രായം 34.59 ആണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഏഴാമത്തെ പ്ലേയിംഗ് ഇലവനാണിത്. കൂടാതെ കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ഇലവനുമാണ് ഇന്ന് ഓസീസ് കളത്തിലിറക്കിയത്.
38 വയസ്സുള്ള സ്പിന്നർ നഥാൻ ലിയോണാണ് ടീമിലെ ഏറ്റവും പ്രായം കൂടിയ താരം, 30 വയസുള്ള മാറ്റ് റെൻഷോയാണ് ഏറ്റവും പ്രായം കുറഞ്ഞയാൾ. നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത് (37), മിച്ചൽ സ്റ്റാർക്ക് (36), അലക്സ് ക്യാരി (35), ജോഷ് ഹേസൽവുഡ് (35) എന്നിങ്ങനെ അഞ്ച് താരങ്ങൾക്ക് 35 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ട്. ഓപ്പണിംഗ് സ്ഥാനങ്ങളിൽ മാറിമാറി കളിക്കാരെ പരീക്ഷിക്കാറുള്ളതിനാൽ കഴിഞ്ഞ കുറച്ചുകാലമായി 30 വയസ്സിന് താഴെയുള്ള ഒരാളെങ്കിലും ഓസീസ് ടീമിൽ ഉണ്ടായിരുന്നു. എന്നാൽ 34-കാരനായ നിക് മഡ്ഡിൻസണെ ടീമിലേക്ക് തിരിച്ചവിളിച്ചതോടെയാണ് ഈ അപൂർവ്വ റെക്കോർഡ് പിറന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!