വിൻഡീസിനെതിരെ വെടിക്കെട്ട് ഫിഫ്റ്റി; വിരാട് കോലിയുടെ വമ്പൻ റെക്കോർഡിനൊപ്പമെത്തി സഞ്ജു സാംസൺ

Published : Oct 09, 2026, 08:00 PM IST
Sanju Samson

Synopsis

റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു, ആറ് ഫോറുകളും മൂന്ന് സിക്സറുകളും അടക്കമാണ് 21 പന്തിൽ അര്‍ധസെഞ്ചുറി പൂർത്തിയാക്കിയത്.

റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 പോരാട്ടത്തിൽ വെടിക്കെട്ട് അർധസെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ. വെറും 21 പന്തുകളിൽ നിന്ന് അര്‍ധസെഞ്ചുറി തികച്ച സഞ്ജു, വിൻഡീസിനെതിരെ ടി20യിൽ ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോലിയുടെ റെക്കോർഡിനൊപ്പമെത്തി.

റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു, ആറ് ഫോറുകളും മൂന്ന് സിക്സറുകളും അടക്കമാണ് 21 പന്തിൽ അര്‍ധസെഞ്ചുറി പൂർത്തിയാക്കിയത്. 2019 ഡിസംബർ 11-ന് മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടി20 മത്സരത്തിലായിരുന്നു വിരാട് കോലി 21 പന്തിൽ നിന്ന് അർധസെഞ്ചുറി നേടി റെക്കോർഡിട്ടത്. ആദ്യ മത്സരത്തിൽ തിളങ്ങാൻ സാധിക്കാതിരുന്ന സഞ്ജു, രണ്ടാം പോരാട്ടത്തിൽ തുടക്കം മുതല്‍ തകര്‍ത്തടിച്ചാണ് അര്‍ധസെഞ്ചുറിയിലെത്തിയയത്. 41 പന്തില്‍ 200 സ്ട്രൈക്ക് റേറ്റില്‍ 9 ഫോറും നാല് പടുകൂറ്റൻ സിക്സം പറത്തിയ സഞ്ജു സെഞ്ചുറി തികയ്ക്കാതെ മടങ്ങിയത് നിരാശയായി.

വെസ്റ്റ് ഇൻഡീസിനെതിരെ ടി20യിൽ ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി നേടിയ ബാറ്ററെന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റൺ ഡി കോക്കിന്‍റെ പേരിലാണ് (15 പന്തിൽ). 16 പന്തിൽ അര്‍ധസെഞ്ചുറി നേടിയ ഓസ്ട്രേലിയയുടെ ടിം ഡേവിഡാണ് രണ്ടാം സ്ഥാനത്ത്. 18 പന്തിൽ അർധസെഞ്ചുറി തികച്ച ഡേവിഡ് വാർണറും കോളിൻ മൺറോയുമാണ് മൂന്നാം സ്ഥാനത്ത്. അഭിഷേക് ശർമ്മയ്ക്കൊപ്പം (20) ഓപ്പണിംഗ് വിക്കറ്റില്‍ നാല് ഓവറിൽ 42 റൺസ് കൂട്ടിച്ചേർത്ത സഞ്ജു പവര്‍ പ്ലേയില്‍ ഇന്ത്യയെ 79 റണ്‍സിലെത്തിച്ചു. മൂന്നാം നമ്പറിലിറങ്ങിയ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യയെ ഒമ്പതാം ഓവറില്‍ 100 കടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആര്യനന്ദയും ഇഷിതയും ശ്രേയയും തിളങ്ങി; വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ 7 വിക്കറ്റിന് തകർത്ത് കേരളം
രണ്ടാം ടി20യിലും ഇന്ത്യക്കതിരെ ടോസ് ഭാഗ്യം വിൻഡീസിന് തന്നെ, വൈഭവ് ഇന്നും പ്ലേയിംഗ് ഇലവനിലില്ല, സഞ്ജു തുടരും