ഐപിഎല്ലില്‍ കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുമോ ?; നിലപാട് വ്യക്തമാക്കി ബാംഗ്ലൂര്‍

By Web TeamFirst Published Sep 19, 2019, 6:22 PM IST
Highlights

എ.ബി. ഡിവില്ലിയേഴ്സിനെയും ക്രിസ് ഗെയ്‌ലിനെയും പോലുള്ള സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടായിട്ടും വിരാട് കോലിക്ക് ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടിക്കൊടുക്കാനായിട്ടില്ല.

ബംഗലൂരു: ഇതുവരെ ഐപിഎല്‍ കിരീടമൊന്നും നേടിക്കൊടുത്തില്ലെങ്കിലും അടുത്ത ഐപിഎല്‍ സീസണിലും വിരാട് കോലിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് വ്യക്തമാക്കി ടീം ഡയറക്ടര്‍ മൈക് ഹെസ്സണ്‍. കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് നിലവില്‍ വിമര്‍ശനങ്ങളൊന്നുമില്ലെന്നും ഹെസ്സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

എ.ബി. ഡിവില്ലിയേഴ്സിനെയും ക്രിസ് ഗെയ്‌ലിനെയും പോലുള്ള സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടായിട്ടും വിരാട് കോലിക്ക് ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടിക്കൊടുക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അടുത്ത സീസണിലും ആര്‍സിബി ക്യാപ്റ്റനായി കോലി തുടരുമെന്ന് മൈക് ഹെസ്സണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തവണ ഐപിഎല്‍ ലേലത്തില്‍ എല്ലാ കളിക്കാരുടെയും പിന്നാലെ പോവാതെ ഓരോ മേഖലക്കും വേണ്ട കളിക്കാരെ മാത്രമാണ് ടീം തെരഞ്ഞെടുക്കുകയെന്ന് ഹെസ്സണ്‍ പറഞ്ഞു. മുഷ്താഖ് അലിയിലെയും വിജയ് ഹസാരെ ട്രോഫിയിലെയും പ്രകടനം വിലയിരുത്തി മികച്ച ആഭ്യന്തര താരങ്ങളെ റിക്രൂട്ട് ചെയ്യും. ഒറ്റ മത്സരത്തിലെ പ്രകടനമാവില്ല, സമ്മര്‍ദ്ദഘട്ടങ്ങളില്‍ എങ്ങനെ കളിക്കുന്നുവെന്നതാകും റിക്രൂട്മെന്റിന്റെ മാനദണ്ഡമെന്നും ഹെസ്സണ്‍ പറഞ്ഞു.

click me!