ഹാർദിക് പാണ്ഡ്യ പോയി; ആരാകും അടുത്ത നായകൻ?; ഒടുവില്‍ പ്രതികരിച്ച് മുംബൈ ഇന്ത്യൻസ്

Published : Nov 11, 2026, 02:39 PM IST
Rohit Sharma and Hardik Pandya

Synopsis

ഹാർദിക് പാണ്ഡ്യ പഞ്ചാബിലേക്ക് പോയതോടെ പുതിയ നായകനെ കണ്ടെത്താനുള്ള നീക്കത്തിലാണ് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ്മ അടക്കമുള്ളവരുടെ പേരുകൾ പരിഗണനയിലുണ്ട്.

മുംബൈ: ഐ.പി.എൽ സീസണിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്ക് കൂടുമാറിയതോടെ പുതിയ നായകനെ കണ്ടെത്താനുള്ള നീക്കത്തിൽ മുംബൈ ഇന്ത്യൻസ്. നായകനായിരുന്ന ഹാർദിക് പാണ്ഡ്യക്ക് പകരം ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിങിനെയാണ് മുംബൈ പഞ്ചാബിൽ നിന്ന് ടീമിലെത്തിച്ചത്. മുംബൈയെ അഞ്ച് തവണ ചാമ്പ്യൻമാരാക്കിയ മുന്‍ നായകന്‍ രോഹിത് ശർമ്മ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരുടെ പേരുകളും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ അടുത്ത ക്യാപ്റ്റൻ ആരാകണമെന്ന കാര്യത്തില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്ന് മുംബൈ ഇന്ത്യൻസ് വ്യക്തമാക്കി.

വരാനിരിക്കുന്ന സീസണിലേക്ക് കടക്കുമ്പോൾ നായകസ്ഥാനത്തേക്കുള്ള സാധ്യതകൾ കൃത്യമായി വിലയിരുത്താനാണ് ടീം തീരുമാനിച്ചിരിക്കുന്നത്. ക്യാപ്റ്റനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അനുയോജ്യമായ സമയത്ത് നടത്തുന്നതായിരിക്കുമെന്ന് മുംബൈ ഇന്ത്യൻസ് പ്രസ്താവനയിലൂടെ അറിയിച്ചു. നവംബർ 17-ന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടണം. ഇതിനുശേഷം ഡിസംബർ 16-ന് ഗോവയിൽ നടക്കുന്ന മിനി താരലേലത്തിന് മുന്നോടിയായി മുംബൈ പുതിയ ക്യാപ്റ്റനെ സംബന്ധിച്ച നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

മുംബൈയിൽ 16.35 കോടി രൂപ വാങ്ങിയിരുന്ന ഹാർദിക്കിന് 18 കോടി രൂപ മൂല്യത്തിലാണ് പഞ്ചാബ് കിങ്സിലേക്ക് മാറ്റം ലഭിച്ചത്. മറുഭാഗത്ത് പഞ്ചാബിന്‍റെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായ അർഷ്ദീപ് സിങ് (96 കളികളിൽ നിന്ന് 111 വിക്കറ്റുകൾ) പഞ്ചാബില്‍ ലഭിച്ചിരുന്ന 18 കോടി രൂപക്ക് മുംബൈ ഇന്ത്യൻസിലെത്തി. ജസ്പ്രീത് ബുംറയ്ക്കൊപ്പം അർഷ്ദീപ് കൂടി ചേരുന്നതോടെ പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ലീഗിലെ തന്നെ ഏറ്റവും വിനാശകാരിയായ പേസ് നിരയായി മുംബൈ ഇന്ത്യൻസ് മാറും.


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം, മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ, ഇനി പഞ്ചാബിനൊപ്പം, അര്‍ഷ്ദീപ് സിംഗ് മുംബൈയിൽ
ഗണപതിയുടെ വിഗ്രഹം സൂക്ഷിച്ചിരുന്ന സച്ചിന്റെ പ്രത്യേക ഇരിപ്പിടം സൂര്യകുമാര്‍ യാദവിന്‌ കൈമാറി, മുംബൈ ഡ്രസിംഗ്‌ റൂമിലെ ഓര്‍മകള്‍ പങ്കുവെച്ച്‌ താരം