
മുംബൈ: ഐപിഎല്‍ രണ്ടാം ഘട്ട മത്സരക്രമം ഇനിയും പുറത്തുവരാനിരിക്കെ ഐപിഎല്‍ ഫൈനലിന് ഇത്തവണ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഫൈനലും ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരവും ഫൈനലും എല്ലാം നടന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പകംര ചെന്നൈ ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തിലാവും ഇത്തവണ ഐപിഎല്‍ ഫൈനല്‍ നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍, എലിമേനറ്റര്‍ പോരാട്ടങ്ങളാകും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുക. രണ്ടാം ക്വാളിഫയറും ഫൈനലും ചെപ്പോക്കിലും നടക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ചാമ്പ്യന്‍മാരുടെ ഹോം ഗ്രൗണ്ടില്‍ ഉദ്ഘാടന മത്സരവും ഫൈനലും നടത്തുക എന്ന കീഴ്വഴക്കമാണ് ഇത്തവണയും പിന്തുടരുന്നത് എന്നാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം. ചെന്നൈ സൂപ്പര്‍ കിംഗ്സാണ് നിലവിലെ ചാമ്പ്യന്‍മാര്‍. അതുകൊണ്ടാണ് ഉദ്ഘാടന മത്സരം ചെന്നൈയില്‍ നടത്തിയത്.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലിലെത്തിയാല്‍ എം എസ് ധോണിക്ക് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ അവസാന ഐപിഎല്‍ കളിക്കാനും ഇത്തവണ അവസരമൊരുങ്ങുമെന്നാണ് കരുതുന്നത്. പൊതുതെരഞ്ഞടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് രണ്ടാഴ്ചത്തെ ഐപിഎല്‍ മത്സരക്രമമാണ് ബിസിസിഐ പുറത്തുവിട്ടിരുന്നത്. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചര്‍ കൂടി വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കിയാവും മത്സരക്രമം തയാറാക്കുക. മെയ് 26നാവും ഐപിഎല്‍ ഫൈനല്‍ എന്നാണ് വിലയിരുത്തല്‍. ജൂണ്‍ ഒന്നു മുതലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഐപിഎല്‍ ഫൈനലിനും ടി20 ലോകകപ്പിനും ഇടയില്‍ ഒരാഴ്ചത്തെയെങ്കിലും ഇടവേള ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!