ഇന്ത്യക്കെതിരെ ഇറങ്ങും മുമ്പെ നാണംകെട്ട് പാകിസ്ഥാന്‍, ദേശീയ ഗാനത്തിന് പകരം സ്റ്റേഡിയത്തില്‍ മുഴങ്ങിയത് 'ജലേബി ബേബി'..

Published : Sep 14, 2025, 10:15 PM IST
Pak National Anthem

Synopsis

ആദ്യം പാകിസ്ഥാന്‍റെ ദേശീയ ഗാനവും തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ഗാനവും മുഴങ്ങുമെന്നായിരുന്നു സ്റ്റേഡിയത്തില്‍ ഉറക്കെ അനൗണ്‍സ് ചെയ്തത്. 

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെിരായ അഭിമാനപ്പോരാട്ടത്തിനിറങ്ങും മുമ്പെ നാണംകെട്ട് പാകിസ്ഥാന്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ടീം മത്സരം തുടങ്ങുന്നതിന് മുന്നോടിയായി ദേശീയ ഗാനാലാപനത്തിനായി അണിനിരന്നപ്പോഴായിരുന്നു ഡിജെയുടെ കൈയബദ്ധത്തില്‍ നാണംകെട്ടത്. ആദ്യം പാകിസ്ഥാന്‍റെ ദേശീയ ഗാനവും തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ഗാനവും മുഴങ്ങുമെന്നായിരുന്നു സ്റ്റേഡിയത്തില്‍ ഉറക്കെ അനൗണ്‍സ് ചെയ്തത്. പാക് താരങ്ങള്‍ ദേശീയ ഗാനം ഏറ്റുപാടാനായി തയാറായി നില്‍ക്കെ സ്റ്റേഡിയത്തിലെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയത് ജലേബി ബേബിയെന്ന ആല്‍ബം സോങായിരുന്നു. ഇതുകേട്ട് പാക് താരങ്ങള്‍ ഞെട്ടി. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് പ്ലേ ചെയ്തതെങ്കിലും സംഭവം പാകിസ്ഥാനും ആരാധകര്‍ക്കും വലിയ നാണക്കേടാവുകയും ചെയ്തു. പെട്ടെന്ന് തന്നെ അബദ്ധം തിരിച്ചറിഞ്ഞ സംഘാടകര്‍ പാകിസ്ഥാന്‍റെ ദേശീയ ഗാനം പ്ലേ ചെയ്തു.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. 44 പന്തില്‍ 40 റണ്‍സെടുത്ത ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോററായത്. വാലറ്റത്ത് തകര്‍ത്തടിച്ച ഷഹീന്‍ ഷാ അഫ്രീദി 16 പന്തില്‍ 33 റണ്‍സുമായി പുറത്താതതെ നിന്നു. സര്‍ദാനും അഫ്രീദിക്കും പുറമെ ഫഖര്‍ സമന്‍(17), ഫഹീം അഷ്റഫ്(11), സൂഫിയാന്‍ മുഖീം എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ നാലോവറില്‍ 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

 

ടോസ് ജയിച്ച് ക്രീസിലിറങ്ങിയ പാകിസ്ഥാന് ആദ്യ പന്തിൽ തന്നെ അടിയേറ്റിരുന്നു. ഇന്ത്യക്കായി ന്യൂബോള്‍ എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്ത് വൈഡായെങ്കിലും നിയമപരമായി എറിഞ്ഞ ആദ്യ പന്തില്‍ തന്നെ പാകിസ്ഥാന് ഓപ്പണര്‍ സയ്യിം അയൂബിനെ നഷ്ടമായി. ഹാര്‍ദ്ദിക്കിന്‍റെ പന്തില്‍ അയൂബിനെ ജസ്പ്രീത് ബുമ്രയാണ് കൈയിലൊതുക്കുകയായിരുന്നു. രണ്ടാം ഓവറിൽ ബുമ്ര, മുഹമ്മദ് ഹാരിസിനെ ഹാര്‍ദ്ദിക്കിന്‍റെ കൈകളിലെത്തിച്ചതോടെ പാകിസ്ഥാന്‍റെ തുടക്കം തന്നെ തകര്‍ച്ചയിലായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പേര് മാറില്ല, ഇത് 'ടീം ഇന്ത്യ' തന്നെ, ബിസിസിഐക്ക് എതിരെ നൽകിയ പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി
രഞ്ജി ട്രോഫി:139 റണ്‍സിന് പുറത്തായ കേരളത്തിനെതിരെ സെഞ്ചുറി കൂട്ടുകെട്ടുമായി ചണ്ഡി​ഗഢ്, ഒന്നാം ഇന്നിംഗ്സ് ലീഡ്