Latest Videos

ക്യാപ്റ്റന്‍റെ സ്നേഹം; ലോകകപ്പ് ചര്‍ച്ചയിലും സഞ്ജുവിന് അറിയേണ്ടത് കേരള ക്രിക്കറ്റിനെ കുറിച്ച്! കയ്യടിക്കണം

By Web TeamFirst Published May 10, 2024, 7:44 PM IST
Highlights

ഒരു പതിറ്റാണ്ട് നീണ്ട കരിയറിനിടെ ആദ്യമായി ഒരു ഐസിസി ടൂര്‍ണമെന്‍റ് കളിക്കാനൊരുങ്ങുകയാണ് മലയാളി താരം സഞ്ജു സാംസണ്‍

തിരുവനന്തപുരം: ഐപിഎല്‍ 2024 സീസണിലെ മികവിന്‍റെ അടിസ്ഥാനത്തില്‍ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ 15 അംഗ സ്ക്വാഡില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ടീം ഇന്ത്യക്കായി ലോകകപ്പ് കളിക്കാന്‍ സഞ്ജു സാംസണ്‍ ഇറങ്ങുന്നതും കാത്ത് ആരാധകര്‍ ഇരിക്കുമ്പോള്‍ താരം ഐപിഎല്ലിലും കേരള ക്രിക്കറ്റിലുമുള്ള തന്‍റെ ശ്രദ്ധ കൈവിട്ടിട്ടില്ല. 

ഒരു പതിറ്റാണ്ട് നീണ്ട കരിയറിനിടെ ആദ്യമായി ഒരു ഐസിസി ടൂര്‍ണമെന്‍റ് കളിക്കാനൊരുങ്ങുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡില്‍ എത്തിയെങ്കിലും ഇപ്പോഴത്തെ ശ്രദ്ധ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കിരീടം നേടുകയാണ് എന്ന് സഞ്ജു മുമ്പ് വ്യക്തമാക്കിയിരുന്നു. ലോകകപ്പ്, ഐപിഎല്‍ തിരക്കുകള്‍ക്കിടയിലും താന്‍ വളര്‍ന്നുവന്ന കേരള ക്രിക്കറ്റിന്‍റെ വിശേഷങ്ങള്‍ ആകാംക്ഷയോടെ സഞ്ജു കേള്‍ക്കുകയാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ഫീല്‍ഡിംഗ് കോച്ചും സഞ്ജുവിന്‍റെ ആദ്യകാല മെന്‍ററുമായ ബിജു ജോര്‍ജ് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജുവിനെ വിളിച്ചിരുന്നു. 

ബിജു ജോര്‍ജിന്‍റെ വാക്കുകള്‍

'ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മിനുറ്റുകള്‍ മാത്രം പിന്നാലെ സഞ്ജു സാംസണുമായി സംസാരിച്ചിരുന്നു. എന്നാല്‍ വരുന്ന ആഭ്യന്തര സീസണില്‍ കുറഞ്ഞത് ഒരു കിരീടമെങ്കിലും കേരള ക്രിക്കറ്റ് ടീം നേടുന്നതിനെ കുറിച്ചായിരുന്നു സഞ്ജു കൂടുതലായി സംസാരിച്ചത്. ദേശീയതലത്തില്‍ കേരള ടീം നേട്ടങ്ങള്‍ കൊയ്‌താല്‍ കൂടുതല്‍ കുട്ടികള്‍ ക്രിക്കറ്റിലേക്ക് വരും. സഞ്ജു സാംസണിന്‍റെ പിതാവ് താരത്തിന് വലിയ പിന്തുണയും പ്രചോദനവുമായിരുന്നു. ജൂനിയര്‍ തലത്തില്‍ കളിക്കുമ്പോള്‍ സഞ്ജുവിന്‍റെ എല്ലാ മത്സരങ്ങളും കാണാന്‍ അദേഹം എത്തുമായിരുന്നു. മഴയായാലും വെയിലായാലും മുടങ്ങാതെ പരിശീലനത്തിന് നെറ്റ്സില്‍ എത്തിയിരുന്ന താരമായ സഞ്ജുവിന് അന്നേ നിശ്ചയധാര്‍ഢ്യമുണ്ടായിരുന്നതായും' ബിജു ജോര്‍ജ് പറ‌ഞ്ഞതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. 

Read more: രോഹിത് ശര്‍മ്മ ആദ്യ സംഘത്തിനൊപ്പം, സഞ്ജുവോ? ട്വന്‍റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീമിന്‍റെ യാത്രാ പദ്ധതിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!