വെല്ലിംഗ്‌ടണില്‍ കോലിപ്പടയെ തോല്‍പിച്ചതെങ്ങനെ; തന്ത്രങ്ങള്‍ വെളിപ്പെടുത്തി വില്യംസണ്‍

Published : Feb 24, 2020, 10:50 AM ISTUpdated : Feb 24, 2020, 10:56 AM IST
വെല്ലിംഗ്‌ടണില്‍ കോലിപ്പടയെ തോല്‍പിച്ചതെങ്ങനെ; തന്ത്രങ്ങള്‍ വെളിപ്പെടുത്തി വില്യംസണ്‍

Synopsis

ന്യൂസിലൻഡ് 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യയെ തോല്‍പിച്ചത് എങ്ങനെയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍.

വെല്ലിംഗ്‌‌ടണ്‍: വെല്ലിംഗ്‌ടണ്‍ ടെസ്റ്റിൽ ഇന്ത്യ 10 വിക്കറ്റിന്‍റെ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇന്ത്യയെ പരാജയപ്പെടുത്തിയത് എങ്ങനെയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍. 

'ഇന്ത്യന്‍ ടീമിന്‍റെ കരുത്ത് എല്ലാവര്‍ക്കുമറിയാം. ആ ഭീഷണിയെ കുറിച്ച് ഞങ്ങള്‍ ബോധവാന്‍മാരാണ്. ഞങ്ങളുടെ പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ശ്രമം. ഇന്ന് രാവിലെ(നാലാംദിനം) കൃത്യമായ ഏരിയകളില്‍ പന്തെറിയാനായി. മികച്ച ലെങ്‌തിലും ലൈനിലും തുടര്‍ച്ചയായി പന്തെറിയുകയാണ് ചെയ്തത്. ഓള്‍റൗണ്ട് മികവിലൂടെയാണ് ഇന്ത്യയെ കീഴടക്കിയത്' എന്നും വില്യംസണ്‍ വ്യക്തമാക്കി. 

സൗത്തിയും ബോള്‍ട്ടും ആഞ്ഞടിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് എട്ട് റൺസിന്റെ ലീഡ് മാത്രമേ നേടാനായുള്ളൂ.  നാലിന് 144 എന്ന നിലയിൽ നാലാംദിനം കളി തുടങ്ങിയ ഇന്ത്യ 191 റൺസിന് പുറത്തായി. വെറും 47 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവസാന ആറ് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി.ടിം സൗത്തി അഞ്ചും ട്രെന്റ് ബോൾട്ട് നാലും വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗില്‍ ന്യുസീലൻഡ് ഓപ്പണർമാർ രണ്ട് ഓവറിനുള്ളിൽ തന്നെ കളി പൂർത്തിയാക്കി. രണ്ട് ഇന്നിംഗ്സിലുമായി ഒന്‍പത് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് മാൻ ഓഫ് ദ് മാച്ച്. ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന്റെ നൂറാം ജയമായിരുന്നു ഇത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ തോൽവിയും. ജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡ് അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്