
ക്രൈസ്റ്റ്‌ചര്‍ച്ച്: കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ബെന്‍ സ്റ്റോക്‌സ് എടുത്ത ഒറ്റകൈയന്‍ പറക്കും ക്യാച്ച് ആരാധകര്‍ക്ക് മറക്കാനാകില്ല. ഇപ്പോള്‍ ഇതിനെ വെല്ലുന്ന ഒരു ക്യാച്ചെടുത്തിരിക്കുകയാണ് ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിലാണ് ജഡേജയുടെ പറക്കല്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.
ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളെന്ന് വിശേഷണമുള്ളയാളാണ് രവീന്ദ്ര ജഡേജ. ഇത് ഒരിക്കല്‍ കൂടി സ്ഥാപിക്കപ്പെടുകയായിരുന്നു ക്രൈസ്റ്റ്‌ചര്‍ച്ചില്‍. ന്യൂസിലന്‍ഡ് മുന്‍നിരയെയും മധ്യനിരയെയും തൂത്തെറിഞ്ഞ് ഇന്ത്യ ശക്തമായി മത്സരത്തില്‍ തിരിച്ചെത്തിയെങ്കിലും ഒരു തലവേദന ബാക്കിയായി. വാലറ്റം വീണ്ടും ഒരിക്കല്‍ കൂടി ടീം ഇന്ത്യക്ക് മുന്നില്‍ അഗ്‌നിപരീക്ഷയായി.
Read more: 'ബുമ്ര ഈസ് ബാക്ക്'; മിന്നലായി ഷമിയും; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്
കെയ്‌ല്‍ ജമൈസണിനൊപ്പം പ്രതിരോധം തീര്‍ക്കുകയായിരുന്നു നീല്‍ വാഗ്‌നര്‍. ന്യൂസിലന്‍ഡ് ലീഡിലേക്ക് എന്ന് തോന്നിച്ചിരുന്നു ഈ സമയം. എന്നാല്‍ മുഹമ്മദ് ഷമിയെറിഞ്ഞ 72-ാം ഓവറിലെ അവസാന പന്തില്‍ കളിമാറി. ഷമിയെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച വാഗ്നര്‍ ജഡേജക്ക് മുന്നില്‍ അടിയറവുപറഞ്ഞു. പിന്നോട്ടോടി ബെന്‍ സ്റ്റോക്‌സ് എടുത്ത പറക്കുംക്യാച്ചിന്‍റെ ജഡേജ പതിപ്പ്. ഒറ്റകൈയില്‍ പന്തുമായി ജഡേജ നിലതൊടുമ്പോള്‍ ഗാലറിക്ക് വിശ്വസിക്കാനായില്ല. ഈ ക്യാച്ചാണ് ഇന്ത്യക്ക് ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്.
ജഡേജയുടെ മിന്നും ക്യാച്ച് കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!