ടെസ്റ്റ് വെടിക്കെട്ട് വീരന്‍ ബ്രൂക്കിനെ വാഴ്‌ത്തിപ്പാടി മൈക്കല്‍ വോണ്‍; വെല്ലുവിളിച്ച് ആരാധകര്‍

Published : Feb 24, 2023, 05:30 PM ISTUpdated : Feb 24, 2023, 05:36 PM IST
ടെസ്റ്റ് വെടിക്കെട്ട് വീരന്‍ ബ്രൂക്കിനെ വാഴ്‌ത്തിപ്പാടി മൈക്കല്‍ വോണ്‍; വെല്ലുവിളിച്ച് ആരാധകര്‍

Synopsis

ബ്രൂക്ക് ഇന്ത്യയിലെത്തി അശ്വിനും ജഡേജയ്ക്കും എതിരെ മികവ് തെളിയിക്കട്ടേ എന്നാണ് വോണിന്‍റെ ട്വീറ്റിനോട് ആരാധകരുടെ പ്രതികരണം

വെല്ലിംഗ്‌ടണ്‍: ടെസ്റ്റ് കരിയറില്‍ വിസ്‌മയ തുടക്കവുമായി ഞെട്ടിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്ക്. ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റില്‍ 169 പന്തില്‍ പുറത്താകാതെ 184* റണ്‍സുമായി ഇന്ന് ബ്രൂക്ക് ഏവരേയും അമ്പരപ്പിച്ചിരുന്നു. ഇതോടെ വലിയ പ്രശംസയാണ് താരത്തെ തേടിയെത്തിയത്. ഇവയില്‍ ശ്രദ്ധേയമായ ഒന്ന് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണിന്‍റേതായിരുന്നു. എന്നാല്‍ ബ്രൂക്ക് ഇന്ത്യയിലെത്തി അശ്വിനും ജഡേജയ്ക്കും എതിരെ മികവ് തെളിയിക്കട്ടേ എന്നാണ് വോണിന്‍റെ ട്വീറ്റിനോട് ആരാധകരുടെ പ്രതികരണം. 

'അവസാന 10 വര്‍ഷക്കാലം എല്ലാവരും ജോ റൂട്ടിനെ പോലെ ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഇനിയുള്ള 10 വര്‍ഷക്കാലം എല്ലാവരും ആഗ്രഹിക്കുക ബ്രൂക്കിനെ പോലെ ബാറ്റ് ചെയ്യാനാകും' എന്നാണ് മൈക്കല്‍ വോണിന്‍റെ ട്വീറ്റ്. എന്നാല്‍ വോണിന്‍റെ ട്വീറ്റിനോട് പല ആരാധകരുടേയും പ്രതികരണം വലിയ ചര്‍ച്ചയായി. ഇന്ത്യന്‍ പിച്ചുകളില്‍ രവീന്ദ്ര ജഡേജയേയും രവിചന്ദ്രന്‍ അശ്വിനേയും ബ്രൂക്ക് നേരിടുന്നത് കാണാന്‍ കാത്തിരിക്കുന്നു എന്നതാണ് ആരാധക പ്രതികരണങ്ങള്‍. നിലവില്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അശ്വിനും ജഡേജയ്ക്കും മുന്നില്‍ പതറുകയാണ് ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വോണിന്‍റെ ട്വീറ്റിനോട് ആരാധകരുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍. വിനോദ് കാംബ്ലിയും ഇതുപോലെ മികച്ച തുടക്കം കരിയറില്‍ നേടിയ താരമാണ്, അമിത പ്രതീക്ഷ നല്‍കി ബ്രൂക്കിനെ സമ്മര്‍ദത്തിലാക്കരുത് എന്നും ആരാധകര്‍ വാദിക്കുന്നു. 

ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ ശൈലിയുടെ കടുത്ത വക്‌താവാണ് എന്ന് തെളിയിക്കുന്ന രീതിയിലാണ് ഹാരി ബ്രൂക്ക് രാജ്യാന്തര ടെസ്റ്റ് കരിയര്‍ തുടങ്ങിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ വെടിക്കെട്ടോടെ കരിയറിലെ ആദ്യ 9 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിനോദ് കാംബ്ലിയുടെ റെക്കോര്‍ഡ് ബ്രൂക്ക് ഇന്ന് സ്വന്തം പേരിലാക്കിയിരുന്നു. ആദ്യ ആറ് ടെസ്റ്റിലെ ഒമ്പത് ടെസ്റ്റ് ഇന്നിംഗ്സുകളില്‍ 798 റണ്‍സടിച്ചിരുന്ന കാംബ്ലിയെ 807 റണ്‍സുമായാണ് ബ്രൂക്ക് മറികടന്നത്. ഇതുവരെ നാല് സെഞ്ചുറികള്‍ ബ്രൂക്ക് നേടിക്കഴിഞ്ഞു. 

രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്‌ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കത്തില്‍ 21-3ലേക്ക് കൂപ്പുകുത്തിയിട്ടും ആദ്യ ദിനം 315-3 എന്ന ശക്തമായ സ്കോറിലെത്തിച്ചത് 169 പന്തില്‍ 184* റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഹാരി ബ്രൂക്കും 182 പന്തില്‍ 101* റണ്‍സെടുത്ത ജോ റൂട്ടും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഇരുവരും നാലാം വിക്കറ്റില്‍ പുറത്താകാതെ 58 ഓവറില്‍ 294 റണ്‍സ് നേടിയിട്ടുണ്ട്.  

ന്യൂസിലന്‍ഡിനെ അടിച്ചു പറത്തി ഹാരി ബ്രൂക്ക്, കാംബ്ലിയുടെ 30 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്തു

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്