ഇതിഹാസങ്ങളെല്ലാം പിന്നില്‍; ന്യൂസിലന്‍ഡിന്‍റെ എക്കാലത്തേയും വിക്കറ്റ് വേട്ടക്കാരനായി ടിം സൗത്തി

Published : Feb 24, 2023, 03:21 PM ISTUpdated : Feb 24, 2023, 03:25 PM IST
ഇതിഹാസങ്ങളെല്ലാം പിന്നില്‍; ന്യൂസിലന്‍ഡിന്‍റെ എക്കാലത്തേയും വിക്കറ്റ് വേട്ടക്കാരനായി ടിം സൗത്തി

Synopsis

രണ്ടാം ടെസ്റ്റിസിലും ന്യൂസിലന്‍ഡ് ബൗളര്‍മാരെ കടന്നാക്രമിച്ച് ബാസ്‌ബോള്‍ ശൈലിയില്‍ ആക്രമിച്ച് കളിക്കുകയാണ് ഇംഗ്ലണ്ട്

വെല്ലിംഗ്‌ടണ്‍: രാജ്യാന്തര ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ന്യൂസിലന്‍ഡ് താരമായി പേസര്‍ ടിം സൗത്തി. 696 വിക്കറ്റുകള്‍ നേടിയിട്ടുള്ള മുന്‍ താരം ഡാനിയേല്‍ വെട്ടോറിയായിരുന്നു നേരത്തെ പട്ടികയില്‍ മുന്നിലുണ്ടായിരുന്നത്. ഇതിഹാസ താരം റിച്ചാര്‍ഡ് ഹാഡ‍്‌ലി(589 വിക്കറ്റുകള്‍), ട്രെന്‍ഡ് ബോള്‍ട്ട്(578 വിക്കറ്റുകള്‍ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഓപ്പണര്‍ ബെന്‍ ഡക്കെറ്റിനെ ബ്രേസ്‌വെല്ലിന്‍റെ കൈകളിലെത്തിച്ചാണ് സൗത്തി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. 

അതേസമയം രണ്ടാം ടെസ്റ്റിസിലും ന്യൂസിലന്‍ഡ് ബൗളര്‍മാരെ കടന്നാക്രമിച്ച് ബാസ്‌ബോള്‍ ശൈലിയില്‍ ആക്രമിച്ച് കളിക്കുകയാണ് ഇംഗ്ലണ്ട്. ആദ്യ ദിനമായ ഇന്ന് 65 ഓവറുകള്‍ മാത്രം എറിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 315 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറികളുമായി ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിക്കുന്നത്. നേരത്തെ ഓപ്പണര്‍മാരായ സാക് ക്രൗലി രണ്ട് റണ്‍സിനും ബെന്‍ ഡക്കെറ്റ് 9 റണ്‍സിനും ഓലീ പോപ് 10 റണ്‍സിനും പുറത്തായെങ്കിലും നാലാം വിക്കറ്റില്‍ ഗംഭീര കൂട്ടുകെട്ടുമായി കുതിക്കുകയാണ് ജോ റൂട്ടും ഹാരി ബ്രൂക്കും. 

റൂട്ട് 182 പന്തില്‍ 7 ബൗണ്ടറികളോടെ 101* ഉം ബ്രൂക്ക് 169 പന്തില്‍ 24 ഫോറും 5 സിക്‌സറും സഹിതം 184* റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബ്രൂക്കിന് ഇന്ന് ഇരട്ട സെഞ്ചുറി തികയ്ക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും മഴ പെയ്‌തതോടെ ഇന്നത്തെ ഓവറുകള്‍ പൂര്‍ത്തിയാക്കാനായില്ല. 92 ടെസ്റ്റില്‍ 356 ഉം 154 ഏകദിനങ്ങളില്‍ 210 ഉം 106 രാജ്യാന്തര ട്വന്‍റി 20കളില്‍ 134 ഉം വിക്കറ്റുകളാണ് സൗത്തിയുടെ നേട്ടം. 

ആ റണ്‍ ഔട്ട് സ്കൂള്‍ കുട്ടികള്‍ പോലും വരുത്താത്ത പിഴവെന്ന് നാസര്‍ ഹുസൈന്‍, മറുപടി നല്‍കി ഹര്‍മന്‍പ്രീത് കൗര്‍
 

PREV
click me!

Recommended Stories

ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ