ഇതുകണ്ട് സ്കൂള്‍ ക്രിക്കറ്റിലോ ക്ലബ്ബ് ക്രിക്കറ്റിലോ പോലും വരുത്താത്ത പിഴവാണ് ഹര്‍മന്‍റേതെന്നും അവസാന ചുവടുകള്‍ വെച്ചപ്പോള്‍ വേഗം കുറഞ്ഞതാണ് റണ്ണൗട്ടിന് കാരണമെന്നും നാസര്‍ ഹുസൈന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് മത്സരശേഷം ചോദിച്ചപ്പോഴാണ് ഹര്‍മന്‍പ്രീത് പ്രതികരിച്ചത്.

കേപ്‌ടൗണ്‍: വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരെ റണ്ണൗട്ടായതിനെ സ്കൂള്‍ കുട്ടികള്‍ പോലും വരുത്താത്ത പിഴവെന്ന് കമന്‍ററിക്കിടെ വിശേഷിപ്പിച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. മത്സരത്തില്‍ ഇന്ത്യ ജയത്തിലേക്ക് നീങ്ങവെയാണ് ഹര്‍മന്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായത്. അനായാസം രണ്ട് റണ്‍സ് പൂര്‍ത്തിയാക്കാമായിരുന്നെങ്കിലും ക്രിസിനടുത്തുവെച്ച് ഹര്‍മന്‍റെ ബാറ്റ് ഗ്രൗണ്ടില്‍ തട്ടി നിന്നതോടെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലീസ ഹീലി ബെയ്ല്‍സിളക്കുകയായിരുന്നു.

ഇതുകണ്ട് സ്കൂള്‍ ക്രിക്കറ്റിലോ ക്ലബ്ബ് ക്രിക്കറ്റിലോ പോലും വരുത്താത്ത പിഴവാണ് ഹര്‍മന്‍റേതെന്നും അവസാന ചുവടുകള്‍ വെച്ചപ്പോള്‍ വേഗം കുറഞ്ഞതാണ് റണ്ണൗട്ടിന് കാരണമെന്നും നാസര്‍ ഹുസൈന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് മത്സരശേഷം ചോദിച്ചപ്പോഴാണ് ഹര്‍മന്‍പ്രീത് പ്രതികരിച്ചത്.

Scroll to load tweet…

നാസര്‍ ഹുസൈന്‍ അങ്ങനെ പറഞ്ഞോ എന്നായിരുന്നു ഹര്‍മന്‍റെ ചോദ്യം. അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് അറിയില്ല. പക്ഷെ ഇത്തരം നിര്‍ഭാഗ്യകരമായ പുറത്താകലുകള്‍ ക്രിക്കറ്റില്‍ സംഭവിക്കാറുണ്ട്. അതിനെ നിര്‍ഭാഗ്യം എന്നു തന്നെയാണ് ഞാന്‍ കാണുന്നത്. സെമി ഫൈനലുകളില്‍ നിന്ന് ഫൈനലിലെത്താന്‍ ഞങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ മെച്ചപ്പെട്ടാലെ സെമി കടമ്പ കടന്ന് ഫൈനലിലെത്താനാവു.

ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി, മൂന്നാം ടെസ്റ്റില്‍ പാറ്റ് കമിന്‍സ് ഇല്ല; പകരം നായകനെ പ്രഖ്യാപിച്ചു

അതുകൊണ്ടുതന്നെ എന്‍റെ പുറത്താകല്‍ സ്കൂള്‍ കുട്ടികള്‍ പോലും വരുത്താത്ത പിഴവായല്ല, നിര്‍ഭാഗ്യമായാണ് കാണുന്നത്. ഞങ്ങളാരും സ്കൂള്‍ കുട്ടികളല്ല, മുതിര്‍ന്ന പക്വതയുള്ള കളിക്കാരാണ്. രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നവരാണ്. നാസര്‍ ഹുസൈന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ ചിന്താഗതിയാണ്. ഞാനങ്ങനെയല്ല അതിനെ കാണുന്നത്-ഹര്‍മന്‍പ്രീത് പറഞ്ഞു.

ഹര്‍മന്‍ പുറത്താകുമ്പോള്‍ 33 പന്തില്‍ 41 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിംഗും ഫീല്‍ഡിംഗും കാഴ്ചവെച്ച ഓസീസ് അഞ്ച് റണ്‍സിന്‍റെ ജയവുമായി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.