NZvBAN : സ്പിന്നര്‍മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കണം; അജാസ് പട്ടേല്‍

By Web TeamFirst Published Dec 24, 2021, 3:01 PM IST
Highlights

ഇന്ത്യക്കെതിരെ മുംബൈ ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് നേടിയ ശേഷമാണ് താരത്തെ ടീമില്‍ നിന്ന് തഴഞ്ഞത്. ഇപ്പോള്‍ തന്നെ ടീമില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അജാസ്. 

വെല്ലിംഗ്ടണ്‍: ബംഗ്ലാദേശിനെതിരായ (NZvBAN) ടെസ്റ്റ് പരമ്പരയില്‍ നിന്ന് ന്യസിലന്‍ഡ് (New Zealand) സ്പിന്നര്‍ അജാസ് പട്ടേലിനെ (Ajaz Patel) ഒഴിവാക്കിയത് വലി സംസാരങ്ങള്‍ വഴിവച്ചിരുന്നു. ഇന്ത്യക്കെതിരെ മുംബൈ ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് നേടിയ ശേഷമാണ് താരത്തെ ടീമില്‍ നിന്ന് തഴഞ്ഞത്. ഇപ്പോള്‍ തന്നെ ടീമില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അജാസ്. 

കിവീസ് ടീമില്‍ സ്പിന്നര്‍മാര്‍ക്കും അര്‍ഹിക്കുന്ന ഇടം നല്‍കണമെന്നാണ് അജാസ് പറയുന്നത്. ''ന്യൂസിലന്‍ഡിലും സ്പിന്നിനെ പിന്തുണക്കുന്ന പിച്ചുകള്‍ തയ്യാറക്കാണം. എന്നാല്‍ ഇവിടത്തെ സാഹചര്യങ്ങളില്‍ അതൊരിക്കലും എളുപ്പമല്ല. എന്നാല്‍ ആഭ്യന്തര മത്സരങ്ങളില്‍ ഇത്തരം പിച്ചുകള്‍ പരീക്ഷിക്കാവുന്നതാണ്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ എങ്ങനെ പന്തെറിയണമെന്ന് ഇതിലൂടെ സാധിക്കും. ബൗളര്‍മാര്‍ക്ക് ഇത്തരം സംവിധാനങ്ങള്‍ ഗുണമാണ് ചെയ്യുക.

ഞാന്‍  സ്പിന്നറായിരിക്കുന്നതിന്റെ പ്രധാന കാരണം,  വരുന്ന തലമുറയെ സ്പിന്‍ ബൗളിംഗിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ്. ഞാനും അവര്‍ക്കൊരു പ്രചോദനമാവണം. സ്പിന്‍ ബൗളര്‍മാര്‍ക്ക് ന്യൂസിലാന്‍ഡ് ക്രിക്കറ്റില്‍ അര്‍ഹിക്കുന്ന ഇടം ലഭിക്കണം. അതിന് വേണ്ടി ഞാന്‍ പോരാടും.'' അജാസ് വ്യക്തമാക്കി.

അജാസ് പട്ടേലിന് പകരം രചിന്‍ രവീന്ദ്രയെയാണ് സ്പിന്നറായി കിവീടെ ടീമിലെടുത്തത്. ഇതിന് ന്യൂസിലന്‍ഡ് സെലക്റ്റര്‍മാര്‍ വിശദീകരണവും നല്‍കിയിരുന്നു. ന്യൂസിലന്‍ഡ് പിച്ചുകള്‍ പേസര്‍മാരെ പിന്തുണയ്ക്കുന്നതാണ് എന്നായിരുന്നു വിശദീകരണം. രചിന്‍ മാത്രമാണ് ടീമിലെ ഏക സ്പിന്നര്‍. ബാറ്റും ചെയ്യും എന്നുള്ളതുകൊണ്ടാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

click me!