Mithali Raj Record : പുഷ്‌പംപോലെ മറ്റൊരു നാഴികക്കല്ല്; റെക്കോര്‍ഡ് ബുക്കിന്‍റെ കനംകൂട്ടി മിതാലി രാജ്

Published : Feb 15, 2022, 06:04 PM ISTUpdated : Feb 15, 2022, 06:08 PM IST
Mithali Raj Record : പുഷ്‌പംപോലെ മറ്റൊരു നാഴികക്കല്ല്; റെക്കോര്‍ഡ് ബുക്കിന്‍റെ കനംകൂട്ടി മിതാലി രാജ്

Synopsis

4150 റൺസെടുത്ത ഓസ്ട്രേലിയയുടെ ബെലിൻഡ ക്ലാർക്കാണ് രണ്ടാം സ്ഥാനത്ത്

ക്വീന്‍സ്‌ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ് (Mithali Raj). ഏകദിനത്തിൽ 5000 റൺസ് നേടുന്ന ആദ്യ വനിതാ ക്യാപ്റ്റൻ എന്ന നേട്ടമാണ് മിതാലി സ്വന്തമാക്കിയത്. കിവീസ് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് (NZW vs INDW 2nd ODI) മിതാലിയുടെ നേട്ടം. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമായ മിതാലിക്ക് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏകദിനത്തിൽ ഇപ്പോൾ 5030 റൺസായി. 

4150 റൺസെടുത്ത ഓസ്ട്രേലിയയുടെ ബെലിൻഡ ക്ലാർക്കാണ് രണ്ടാം സ്ഥാനത്ത്. 3523 റൺസുമായി ഇംഗ്ലണ്ടിന്‍റെ ഷാർലറ്റ് എഡ്വാർഡ്സ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. മുപ്പത്തിയൊൻപതുകാരിയായ മിതാലി 222 ഏകദിനത്തിൽ നിന്ന് ഏഴ് സെഞ്ചുറിയും 61 അർധസെഞ്ചുറിയും ഉൾപ്പെടെ ആകെ 7516 റൺസെടുത്തിട്ടുണ്ട്. 12 ടെസ്റ്റിൽ 699 റൺസും 89 ട്വന്‍റി 20യിൽ 2364 റൺസും നേടിയിട്ടുണ്ട്.

ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യന്‍ വനിതകള്‍ മൂന്ന് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 49 ഓവറില്‍ ഏഴ് വിക്കറ്റ് ലക്ഷ്യം മറികടന്നു. 119 റണ്‍സുമായി പുറത്താവാതെ നിന്ന് അമേലിയ കെര്‍ കിവീസിനെ വിജയത്തിലേക്ക് നയിച്ചു. മാഡി ഗ്രീന്‍ 52 റണ്‍സ് നേടി. ഇന്ത്യന്‍ വനിതകള്‍ക്കായി ദീപ്‌തി ശര്‍മ്മ നാല് വിക്കറ്റ് നേടി. 

നേരത്തെ മിതാലി രാജ്(66), റിച്ച ഘോഷ്(65) എന്നിവര്‍ക്ക് പുറമെ ഓപ്പണര്‍ സഭിനേനി മേഘ്‌ന(49) ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ഷെഫാലി വര്‍മ(24), യാഷ്ടിക ഭാട്ടിയ(31), ഹര്‍മന്‍പ്രീത് കൗര്‍ (10), പൂജ വസ്ത്രകര്‍ (11) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോര്‍. ദീപ്തി(1) മിതാലിക്കൊപ്പം പുറത്താവാതെ നിന്നു. സോഫി ഡിവൈന്‍ കിവീസിനായി രണ്ട് വിക്കറ്റ് നേടി. ഇതോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡ് 2-0ത്തിന് മുന്നിലെത്തി. ആദ്യ ഏകദിനം കിവി വനിതകള്‍ 62 റണ്‍സിന് വിജയിച്ചിരുന്നു. 

NZ vs IND : മിതാലി- റിച്ച സഖ്യം പങ്കുവച്ചത് തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡ്; എന്നിട്ടും തോല്‍വി

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്