സ്‌റ്റോക്‌സിനും പോപ്പിനും സെഞ്ചുറി, ഇംഗ്ലണ്ടിന് മികച്ച സ്കോര്‍; ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ

Published : Jan 17, 2020, 09:56 PM IST
സ്‌റ്റോക്‌സിനും പോപ്പിനും സെഞ്ചുറി, ഇംഗ്ലണ്ടിന് മികച്ച സ്കോര്‍; ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ

Synopsis

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഒമ്പതിന് 499 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.

പോര്‍ട്ട് എലിസബത്ത്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഒമ്പതിന് 499 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 60 എന്ന നിലയിലാണ്. ഡീന്‍ എല്‍ഗാര്‍ (32), നൈറ്റ്‌വാച്ച്മാനായി ക്രീസിലെത്തിയ ആന്റിച്ച് നോര്‍ജെ (0) എന്നിവരാണ് ക്രീസില്‍. 

പീറ്റര്‍ മലാന്‍ (18), സുബൈര്‍ ഹംസ (10) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഡൊമിനിക് ബെസ്സാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. നേരത്തെ ബെന്‍ സ്റ്റോക്‌സ് (120), ഒല്ലി പോപ് (135) എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സാക് ക്രൗളി (44), സാം കുറാന്‍ (44) മാര്‍ക് വുഡ് (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 

ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ രണ്ടും ഡെയ്ന്‍ പാറ്റേഴ്‌സണ്‍, നോര്‍ജെ എന്നിവര്‍ ഒരു വിക്കറ്റും വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂന്നാം നമ്പറില്‍ തിലക് വര്‍മ; സൂര്യകുമാറിനെ താഴെ ഇറക്കാനുള്ള തീരുമാനം ആലോചിച്ച ശേഷം
കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'