
ബുലവായോ: ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറില്‍ ഒമാനെതിരെ യുഎഇക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎഇ എട്ട് വിക്കറ്റ് 227 റണ്‍സാണ് നേടിയത്. പുറത്താവാതെ 58 റണ്‍സ് നേടിയ അയാന്‍ ഖാനാണ് യുഎഇയുടെ ടോസ് സ്‌കാറര്‍. വൃത്യ അരവിന്ദ് (49) തിളങ്ങി. ജയ് ഒഡേറ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഒമാന്‍ 23 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്. അക്വിബ് ഇല്യാസ് (40), ഷൊയ്ബ് ഖാന്‍ (35) എന്നിവരാണ് ക്രീസില്‍.
മോശം തുടക്കമാണ് യുഎഇക്ക് ലഭിച്ചിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രമുള്ളപ്പോല്‍ ഓപ്പണര്‍മാരായ മുഹമ്മദ് വസീം (8), രോഹന്‍ മുസ്തഫ (8) എന്നിവരുടെ വിക്കറ്റുകള്‍ യുഎഇക്ക് നഷ്ടമായി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അരവിന്ദ് - റമീസ് ഷെഹ്‌സാദ് (38) സഖ്യമാണ് യുഎഇ രക്ഷിച്ചത്. ഇരുവരും 87 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങി. തുടര്‍ന്നെത്തിയ ആസിഫ് ഖാന്‍ (27) അല്‍പനേരം ചെറുത്തുനിന്നെങ്കിലും യുഎഇയുടെ മലയാളി താരം ബാസില്‍ ഹമീദ് (8), അലി നസീര്‍ (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അയാന്റെ ഇന്നിംഗ്‌സാണ് പിന്നീട് ടീമിന് തുണയയായത്. കാര്‍ത്തിക് മെയ്യപ്പനാണ് (7) പുറത്തായ മറ്റൊരു താരം. സഹൂര്‍ ഖാന്‍ (9) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ ഒമാനും മോശം തുടക്കമായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ കശ്യപ് പ്രജാപതി (6), ജതീന്ദര്‍ സിംഗ് (2) എന്നിവരെ നഷ്ടമായി. നാലാം വിക്കറ്റില്‍ അക്വിബ് - ഷൊയ്ബ് സഖ്യം ഇതുവരെ 76 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഒമാന്‍ അയര്‍ലന്‍ഡിനെ അട്ടിമറിച്ചിരുന്നു. യുഎഇ ശ്രീലങ്കയോട് പരാജയപ്പെട്ടതിന് ശേഷമാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.
ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്ട്; ലബുഷെയ്‌നിനും സ്മിത്തിനും കനത്ത നഷ്ടം