ഓസീസിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ പുറത്താവാതെ 118 റണ്‍സാണ് റൂട്ട് നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 46 റണ്‍സും സ്വന്തമാക്കി. ഇതുതന്നെയാണ് റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കാന്‍ റൂട്ടിനെ സഹായിച്ചത്.
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഓസ്‌ട്രേലിയന്‍ താരം മര്‍നസ് ലബുഷെയ്‌നിന് ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്തിന് അവകാശി. ആഷസ് പരമ്പരയിലെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ സെഞ്ചുറിയാണ് റൂട്ടിന് ഒന്നാംസ്ഥാനം നല്‍കിയത്. രണ്ട് സ്ഥാനം നഷ്ടമായ ലബുഷെയ്ന്‍ മൂന്നാമതായി. ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് രണ്ടാമത്. റിഷഭ് പന്ത് മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. രോഹിത് ശര്‍മ (12), വിരാട് കോലി (14) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഓസീസിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ പുറത്താവാതെ 118 റണ്‍സാണ് റൂട്ട് നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 46 റണ്‍സും സ്വന്തമാക്കി. ഇതുതന്നെയാണ് റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കാന്‍ റൂട്ടിനെ സഹായിച്ചത്. ഒരു സ്ഥാനം നഷ്ടമായ ഓസീസ് താരം ട്രാവിസ് ഹെഡ് അഞ്ചാം സ്ഥാനത്തേക്കിറങ്ങി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് അഞ്ചാമത്. നാല് സ്ഥാനം നഷ്ടമായ സ്റ്റീവ് സ്മിത്ത് ആറാമതായി. രണ്ട് സ്ഥാനം നഷ്ടപ്പെടുത്തിയ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജ ഏഴാം സ്ഥാനത്തേക്ക് കയറി. ഡാരില്‍ മിച്ചല്‍, ദിമുത് കരുണാരത്‌നെ, പന്ത് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇംഗ്ലീഷ് താരം താരം ഹാരി ബ്രൂക്ക് 13-ാം സ്ഥാനത്താണ്. ഒരുപടി മുകളിലോട്ട് കയറിയ അജിന്‍ക്യ രഹാനെ 36-ാമതാണ്. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ പ്രകടനമാണ് രഹാനെയെ തുണച്ചത്. അതേസമയം, ബൗളര്‍മാരുടെ പട്ടികയില്‍ ഓസീസ് ക്യാപ്റ്റന് ഒരുസ്ഥാനം നഷ്ടമായി. അദ്ദേഹം നാലാമത് തുടരുന്നു. ആര്‍ അശ്വന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല. ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ മൂന്നാമതുമാണ്.
ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഒല്ലി റോബിന്‍സണ്‍, നതാന്‍ ലിയോണ്‍ എന്നിവര്‍ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളില്‍. രണ്ടാം സ്ഥാനങ്ങള്‍ നഷ്ടമായ ഷഹീന്‍ അഫ്രീദി ഏഴിലേക്ക് വീണും. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാംസ്ഥാനം നിലനില്‍ത്തി. ഏഴ് വരെയുള്ള സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഒരുസ്ഥാനം മെച്ചപ്പെടുത്തിയ ജോ റൂട്ട് എട്ടാമതെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

