ഏകദിന ലോകകപ്പ് യോഗ്യത: ഒമാന്‍ കുതിപ്പ് തുടരുന്നു! ഇത്തവണ തോറ്റത് യുഎഇ; സാധ്യതകള്‍ മങ്ങി

Published : Jun 21, 2023, 10:39 PM IST
ഏകദിന ലോകകപ്പ് യോഗ്യത: ഒമാന്‍ കുതിപ്പ് തുടരുന്നു! ഇത്തവണ തോറ്റത് യുഎഇ; സാധ്യതകള്‍ മങ്ങി

Synopsis

മോശം തുടക്കമായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ കശ്യപ് പ്രജാപതി (6), ജതീന്ദര്‍ സിംഗ് (2) എന്നിവരെ നഷ്ടമായി. പിന്നീട് അക്വിബ് - ഷൊയ്ബ് സഖ്യം 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

ബുലവായോ: ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറില്‍ ഒമാന് തുടര്‍ച്ചയായ രണ്ടാം ജയം. യുഎഇക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരു ഒമാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎഇക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ഒമാന്‍ 46 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അക്വിബ് ഇല്യാസ് (53), ഷൊയ്ബ് ഖാന്‍ ( പുറത്താവാതെ 52), മുഹമ്മദ് നദീം (50) എന്നിവരടെ അര്‍ധ സെഞ്ചുറികളാണ് ഒമാനെ വിജയത്തിലേക്ക് നയിച്ചത്. 

മോശം തുടക്കമായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ കശ്യപ് പ്രജാപതി (6), ജതീന്ദര്‍ സിംഗ് (2) എന്നിവരെ നഷ്ടമായി. പിന്നീട് അക്വിബ് - ഷൊയ്ബ് സഖ്യം 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇല്യാസ് മടങ്ങിയതിന് പിന്നാലെ സീഷന്‍ മഖ്‌സൂദിനും (1) തിളങ്ങാനായില്ല. എന്നാല്‍ നദീമിനൊപ്പം അയാന്‍ ഖാന്‍ (36 പന്തില്‍ 41) ആഞ്ഞടിച്ചതോടെ ഒമാന്‍ വിജയം സ്വന്തമാക്കി. രോഹന്‍ മുസ്തഫ, ജുനൈദ് സിദ്ദിഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ പുറത്താവാതെ 58 റണ്‍സ് നേടിയ അയാന്‍ ഖാനാണ് യുഎഇയുടെ ടോസ് സ്‌കാറര്‍. വൃത്യ അരവിന്ദ് (49) തിളങ്ങി. ജയ് ഒഡേറ മൂന്ന് വിക്കറ്റ് നേടി. മോശം തുടക്കമാണ് യുഎഇക്ക് ലഭിച്ചിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രമുള്ളപ്പോല്‍ ഓപ്പണര്‍മാരായ മുഹമ്മദ് വസീം (8), രോഹന്‍ മുസ്തഫ (8) എന്നിവരുടെ വിക്കറ്റുകള്‍ യുഎഇക്ക് നഷ്ടമായി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അരവിന്ദ് - റമീസ് ഷെഹ്‌സാദ് (38) സഖ്യമാണ് യുഎഇ രക്ഷിച്ചത്. ഇരുവരും 87 റണ്‍സ് കൂട്ടിചേര്‍ത്തു. 

എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങി. തുടര്‍ന്നെത്തിയ ആസിഫ് ഖാന്‍ (27) അല്‍പനേരം ചെറുത്തുനിന്നെങ്കിലും യുഎഇയുടെ മലയാളി താരം ബാസില്‍ ഹമീദ് (8), അലി നസീര്‍ (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അയാന്റെ ഇന്നിംഗ്‌സാണ് പിന്നീട് ടീമിന് തുണയയായത്. കാര്‍ത്തിക് മെയ്യപ്പനാണ് (7) പുറത്തായ മറ്റൊരു താരം. സഹൂര്‍ ഖാന്‍ (9) പുറത്താവാതെ നിന്നു.
ആദ്യ മത്സരത്തില്‍ ഒമാന്‍ അയര്‍ലന്‍ഡിനെ അട്ടിമറിച്ചിരുന്നു. യുഎഇ ശ്രീലങ്കയോട് പരാജയപ്പെട്ടതിന് ശേഷമാണ് രണ്ടാം മത്സരത്തിനിറങ്ങിയത്. 

സുനില്‍ ഛേത്രിക്ക് ഹാട്രിക്ക്! സാഫ് കപ്പില്‍ പാകിസ്ഥാനെ ചാരമാക്കി ഇന്ത്യ തുടങ്ങി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആരോൺ വീണു, പിന്നാലെ ഹരാരെയില്‍ വൈഭവ് താണ്ഡവം, 32 പന്തില്‍ 50, അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം
ഡബ്ല്യുപിഎല്‍ 2026: ത്രില്ലറിലെ കില്ലര്‍, ബെംഗളൂരുവിന്റെ മജസ്റ്റിക്ക് മന്ദാന