
ഹരാരെ: ബാറ്റിംഗിനിടെ ഡാൻസ് കളിച്ച് പ്രകോപിപിച്ച ബംഗ്ലാദേശ് ബാറ്റ്സ്മാൻ ടസ്കിൻ അഹമ്മദും സിംബാബ്‌വെ പേസർ മുസറബാനിയും തമ്മിൽ ഗ്രൗണ്ടിൽ കൊമ്പു കോർത്തു. ഹരാരെയിൽ നടക്കുന്ന ബംഗ്ലാദേശും സിംബാബ്‌വെയും തമ്മിലുള്ള ഏക ടെസ്റ്റിനിടെയാണ് സംഭവം.
മുസറബാനിയുടെ ഷോർട്ട് പിച്ച് പന്ത് ലീവ് ചെയ്തശേഷം ക്രീസിൽ നിന്ന് ടസ്കിൻ ഡാൻസ് സ്റ്റെപ്പിട്ടതാണ് സിംബാബ്‌വെ പേസറെ ചൊടിപ്പിച്ചത്. ടസ്കിന്റെ സമീപത്തേക്ക് ഓടിയെത്തിയശേഷം മുസറാബാനി ടസ്കിന്റെ മുഖത്തോട് മുഖം മുട്ടിച്ച് അൽപനേരം നിന്നു. ബൗളറുടെ പ്രകോപനത്തിന് അതേ നാണയത്തിൽ മറുപടി നൽകി ടസ്കിൻ ഹെൽമെറ്റ് മുസറബാനിയുടെ മുഖത്ത് മുട്ടിച്ച് അനങ്ങാതെ നിന്നു. പിന്നീട് ഇരുവരും സ്വന്തം സ്ഥാനങ്ങളിലേക്ക് മടങ്ങി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 468 റൺസെടുത്ത് പുറത്തായിരുന്നു. മെഹ്മദുള്ള 150 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ലിറ്റൺ ദാസ് 95 ഉം, വാലറ്റത്ത് അപ്രതീക്ഷിത പ്രകടനം നടത്തിയ ടസ്കിൻ അഹമ്മദ് 75 ഉം റൺസടിച്ച് ബംഗ്ലാദേശ് സ്കോറിലേക്ക് നിർണായക സംഭാവന നൽകി. സിംബാബ്‌വെക്കായി മുസറബാനി 94 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സിംബാബ്‌വെ 276 റൺസിന് പുറത്തായി.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!