ഓഫ് സ്റ്റംപ് കെണിയില്‍ വീണു, വീണ്ടും നിരാശപ്പെടുത്തി കോലി

By Gopalakrishnan CFirst Published Jul 14, 2022, 11:19 PM IST
Highlights

മൂന്നാം ഓവറിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായപ്പോള്‍ ക്രീസിലെത്തിയ വിരാട് കോലി പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്.നേരിട്ട ഒമ്പതാം പന്തില്‍ ടോപ്‌ലിയെ ബൗണ്ടറിയടിച്ച് തുടങ്ങിയ കോലി ടോപ്‌ലിയുടെ അടുത്ത ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടി. പിന്നാലെ ശിഖര്‍ ധവാന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ റിഷഭ് പന്ത് പൂജ്യനായി മടങ്ങിയപ്പോഴും കോലിയിലായിരുന്നു പ്രതീക്ഷ.

ലണ്ടന്‍: ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തില്‍ ബാറ്റുവെച്ച് ക്യാച്ച് നല്‍കി പുറത്താകുന്ന പതിവ് രീതി ആവര്‍ത്തിച്ച് വീണ്ടും ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരിക്കുമൂലം കളിക്കാതിരുന്ന വിരാട് കോലിക്ക് രണ്ടാം മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്താനുള്ള സുവര്‍ണാവസരമായിരുന്നു ലഭിച്ചത്..

ഇന്ത്യന്‍ ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായപ്പോള്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ വിരാട് കോലി പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്.നേരിട്ട ഒമ്പതാം പന്തില്‍ ടോപ്‌ലിയെ ബൗണ്ടറിയടിച്ച് സ്കോറിംഗ് തുടങ്ങിയ കോലി റീസ് ടോപ്‌ലിയുടെ അടുത്ത ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ കൂടി നേടി. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ഓപ്പണര്‍  ശിഖര്‍ ധവാന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെയെത്തിയ വെടിക്കെട്ട് ബാറ്റര്‍ റിഷഭ് പന്ത് പൂജ്യനായി ക്രീസില്‍ നിന്ന് മടങ്ങിയപ്പോഴും വിരാട് കോലിയിലായിരുന്നു ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ എല്ലാം.

കളിയല്ലെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനായി പരിഗണിക്കുന്നത്, സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ മന്ത്രി ശിവന്‍കുട്ടി

Departs Again! pic.twitter.com/L3LJzw9WuP

— Amit! (@AMITZZZ_)

എന്നാല്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ കോലിക്ക് പിഴച്ചു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ പതിവുപോലെ ബാറ്റുവെച്ച കോലിയെ വിക്കറ്റിന്പിന്നില്‍ ജോസ് ‌ബട്‌ലര്‍ കൈയിലൊതുക്കി. 25 പന്തില്‍ 16 റണ്‍സായിരുന്നു കോലിയുടെ നേട്ടം. ചേസ് മാസ്റ്ററായ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടായതോടെ 247 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 31-4ലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

ഒരുകാലത്ത് ചേസിംഗില്‍ മാസ്റ്ററായിരുന്ന കോലിയുടെ മടക്കം ആരാധകരെയും നിരാശരാക്കി. മലയാളി താരം സഞ്ജു സാംസണെ ഒറ്റ മത്സരത്തിലെ പരാജയത്തിന്‍റെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കുമ്പോള്‍ തുടര്‍പരാജയങ്ങളായിട്ടും കോലിയെ വീണ്ടും വീണ്ടും കളിപ്പിക്കുകയും ഇടക്കിടെ വിശ്രമം എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുകയും ചെയ്യുന്നതിനെയും ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്.

click me!