കളിയല്ലെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനായി പരിഗണിക്കുന്നത്, സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ മന്ത്രി ശിവന്‍കുട്ടി

By Gopalakrishnan CFirst Published Jul 14, 2022, 10:35 PM IST
Highlights

ഇന്ത്യയുടെ സീനിയ‍ര്‍ സെലക്ട‍ര്‍മാര്‍ ഇന്നാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചത്. ഏകദിന ടീമിലുള്‍പ്പെട്ട സഞ്ജുവിനെ ടി20യില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മോശം ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ടീമിലുണ്ട്. അയര്‍ലന്‍ഡിനെതിരെ 77 റണ്‍സ് നേടിയ ഇന്നിംഗ്സിനുശേഷം സഞ്ജുവിന് ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി. സഞ്ജു കൂടുതല്‍ അര്‍ഹിക്കുന്നുവെന്നും കളിയല്ലെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനായി പരിഗണിക്കുന്നതെന്നും ശിവന്‍കുട്ടി ഫേസ്‌ബുക് പോസ്റ്റില്‍ ചോദിച്ചു.

Latest Videos

ഇന്ത്യയുടെ സീനിയ‍ര്‍ സെലക്ട‍ര്‍മാര്‍ ഇന്നാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചത്. ഏകദിന ടീമിലുള്‍പ്പെട്ട സഞ്ജുവിനെ ടി20യില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മോശം ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ടീമിലുണ്ട്. അയര്‍ലന്‍ഡിനെതിരെ 77 റണ്‍സ് നേടിയ ഇന്നിംഗ്സിനുശേഷം സഞ്ജുവിന് ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

ലളിത് മോദിയും സുസ്മിതാ സെന്നും ഡേറ്റിംഗില്‍; വിവാഹം സംഭവിക്കുമെന്ന് ലളിത് മോദി

വീണ്ടും വീണ്ടും ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ ഒക്ടബോറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ബിസിസിഐയുടെ പദ്ധതികളില്‍ സഞ്ജുവില്ലെന്ന് വ്യക്തമാവുകയാണ്.

വിന്‍ഡീസിലേക്ക് 18 അംഗ ടി20 ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാള്‍ പുറത്തായിരുന്ന കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. വെറ്ററന്‍ താരം ആര്‍ അശ്വിനേയും തിരിച്ചുവിളിച്ചിട്ടുണ്ട്. എന്നാല്‍ വിരാട് കോലി, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ മാത്രമേ കളിപ്പിക്കൂ. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെ ടി20 കളിച്ച പേസ‍ര്‍ ഉമ്രാന്‍ മാലിക്കിനെ ടീമിലേക്ക് പരിഗണിച്ചില്ല.

ചാഹലിനോട് കളിക്കാന്‍ നില്‍ക്കല്ലേ, കറക്കിയിടും; ലോര്‍ഡ്‍സിലെ മികവിന് പ്രശംസയുമായി ആരാധകര്‍

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

click me!