PAK vs AUS : സുരക്ഷയില്‍ ആശങ്ക; ചരിത്ര പാക് പര്യടനത്തില്‍ നിന്ന് ചില ഓസീസ് താരങ്ങള്‍ മാറിനിന്നേക്കും

Published : Feb 07, 2022, 06:49 PM ISTUpdated : Feb 07, 2022, 06:52 PM IST
PAK vs AUS : സുരക്ഷയില്‍ ആശങ്ക; ചരിത്ര പാക് പര്യടനത്തില്‍ നിന്ന് ചില ഓസീസ് താരങ്ങള്‍ മാറിനിന്നേക്കും

Synopsis

പാകിസ്ഥാനിലെ സുരക്ഷയിൽ ഈ താരങ്ങള്‍ക്ക് ആശങ്കയുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്‍ പറയുന്നത്

സിഡ്‌നി: പാകിസ്ഥാന്‍ പര്യടനത്തില്‍ (Australia tour to Pakistan 2022) ചില ഓസ്ട്രേലിയന്‍ കളിക്കാര്‍ വിട്ടുനിന്നേക്കും. ഒന്ന് രണ്ട് കളിക്കാര്‍ പാകിസ്ഥാനിലേക്ക് പോകാന്‍ വിമുഖത അറിയിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്‍ ( Australian Cricketers' Association) അറിയിച്ചു. പാകിസ്ഥാനിലെ സുരക്ഷയിൽ ഈ താരങ്ങള്‍ക്ക് ആശങ്കയുണ്ടെന്നാണ് അസോസിയേഷന്‍ പറയുന്നത്. പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ (Australia Cricket Team) നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് വെളിപ്പെടുത്തൽ. 

പാകിസ്ഥാനിലേക്ക് പോകാന്‍ വിസമ്മതിക്കുന്നവരുടെ വികാരം മനസിലാക്കാവുന്നതേയുള്ളൂവെന്നും അത്തരം കളിക്കാരെ പിന്തുണയ്ക്കുമെന്നും ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് നാലിനാണ് 24 വര്‍ഷത്തിനിടയിലെ ഓസ്ട്രേലിയന്‍ ടീമിന്‍റെ ആദ്യ പാകിസ്ഥാന്‍ പര്യടനം തുടങ്ങുന്നത്. 1998ലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇതിന് മുമ്പ് പാകിസ്ഥാനില്‍ കളിച്ചത്. 

മാര്‍ച്ച് നാല് മുതല്‍ റാവല്‍പിണ്ടിയിലാണ് പാകിസ്ഥാന്‍-ഓസീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 12-ാം തിയതി മുതല്‍ കറാച്ചിയില്‍ രണ്ടാം ടെസ്റ്റും 21 മുതല്‍ ലാഹോറില്‍ മൂന്നാം ടെസ്റ്റും നടക്കും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെ നടക്കുന്ന വൈറ്റ് ബോള്‍ പരമ്പരകളിലെ എല്ലാ മത്സരങ്ങളും റാവല്‍പിണ്ടിയിലാണ്. മാര്‍ച്ച് 29, 31, ഏപ്രില്‍ 2 തിയതികളില്‍ ഏകദിനങ്ങളും ഏപ്രില്‍ അഞ്ചിന് പര്യടനത്തിലെ ഏക ടി20യും നടക്കും. ടെസ്റ്റ് മത്സരങ്ങള്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗവും ഏകദിനങ്ങള്‍ ലോകകപ്പ് സൂപ്പര്‍ ലീഗിന്‍റെ ഭാഗവുമായിരിക്കും. 

PAK vs AUS : 24 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക്! മത്സരക്രമം അറിയാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നാഗ്പൂരില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ്, സഞ്ജു ഓപ്പണര്‍, ഇഷാന്‍ കിഷനും ടീമില്‍
ഇന്ത്യയിലേക്ക് ഇല്ലെങ്കിൽ ലോകകപ്പിലുമുണ്ടാവില്ല; ബംഗ്ലാദേശിന് അന്ത്യശാസനവുമായി ഐസിസി, മറുപടി നല്‍കാൻ ഒരു ദിവസം കൂടി