വിദൂരത്തെങ്കിലും ഒരു റെക്കോഡ് രാഹുലിനേയും കാത്തിരിക്കുന്നുണ്ട്

Published : Aug 03, 2019, 06:26 PM ISTUpdated : Aug 03, 2019, 06:32 PM IST
വിദൂരത്തെങ്കിലും ഒരു റെക്കോഡ് രാഹുലിനേയും കാത്തിരിക്കുന്നുണ്ട്

Synopsis

ടി20 ക്രിക്കറ്റില്‍ ഒരു റെക്കോഡിനായി മത്സരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ടി20യില്‍ ഒരു അര്‍ധ സെഞ്ചുറി കൂടി നേടിയാല്‍ ഇരുവരില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തും.

ഫ്‌ളോറിഡ: ടി20 ക്രിക്കറ്റില്‍ ഒരു റെക്കോഡിനായി മത്സരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ടി20യില്‍ ഒരു അര്‍ധ സെഞ്ചുറി കൂടി നേടിയാല്‍ ഇരുവരില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തും. 20 വീതം അര്‍ധസെഞ്ചുറികളാണ് കോലിയുടെയും രോഹിത്തിന്റെയും പേരിലുള്ളത്. വിദൂരത്തെങ്കിലും കെ എല്‍ രാഹുലിനെ തേടിയും ഒരു റെക്കോഡ് കാത്തിരിപ്പുണ്ട്.

ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് രാഹുലിന് വന്നുച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ റെക്കോഡ് സ്വന്തമാക്കുക അല്‍പം കടുപ്പമേറിയ കാര്യമാണെന്ന് മാത്രം. ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ 121 റണ്‍സ് നേടിയാല്‍ മാത്രമെ രാഹുലിന് നേട്ടം സ്വന്തമാക്കാന്‍ സാധിക്കൂ. ഇപ്പോള്‍ 24 ഇന്നിങ്‌സില്‍ നിന്ന് 879 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. 43.90-ാണ് രാഹുലിന്റെ ശരാശരി. 

പാകിസ്ഥാന്‍ താരം ബാബര്‍ അസമിന്റെ പേരിലാണ് നിലവിലുള്ള റെക്കോഡ് 26 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു അസമിന്റെ നേട്ടം. 27 ഇന്നിങ്‌സുകളില്‍ 1000 റണ്‍സ് തികച്ച വിരാട് കോലിയാണ് അസമിന് പിന്നില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം