അശ്വിന്റെ പരീക്ഷണം തുടരുന്നു; മുരളി വിജയ് വെറുതെയിരുന്നില്ല- വീഡിയോ കാണാം

Published : Aug 03, 2019, 05:36 PM ISTUpdated : Aug 03, 2019, 05:39 PM IST
അശ്വിന്റെ പരീക്ഷണം തുടരുന്നു; മുരളി വിജയ് വെറുതെയിരുന്നില്ല- വീഡിയോ കാണാം

Synopsis

പരീക്ഷണങ്ങളുടെ വേദിയാവുകയാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗ്. നേരത്തെ ആര്‍. അശ്വിന്റെ ബൗളിങ് ആക്ഷന്‍ ചര്‍ച്ചയായിരുന്നു. വിചിത്ര ആക്ഷനാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്.

ചെന്നൈ: പരീക്ഷണങ്ങളുടെ വേദിയാവുകയാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗ്. നേരത്തെ ആര്‍. അശ്വിന്റെ ബൗളിങ് ആക്ഷന്‍ ചര്‍ച്ചയായിരുന്നു. വിചിത്ര ആക്ഷനാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ ക്യാപ്റ്റനായ അശ്വിന്‍ ഇന്ന് റുബി ത്രിച്ചി വാരിയേഴ്‌സിനെതിരേയും വ്യത്യസ്തമായ രീതിയിലാണ് പന്തെറിഞ്ഞത്. എന്നാല്‍ ഓവര്‍ നേരിട്ട ഇന്ത്യന്‍ ടെസ്റ്റ് താരം മുരളി വിജയും വെറുതെയിരുന്നില്ല. 

വലങ്കയ്യന്‍ ബാറ്റ്‌സ്മാനായ വിജയ് പെട്ടന്ന് ഇടങ്കയ്യനായി മാറി. അശ്വിന്‍ എറിഞ്ഞ പതിനാറാം ഓവറിലായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ മറുതന്ത്രം. ആ ഓവറില്‍ അശ്വിനെതിരെ വിജയ് ഒരു സിക്‌സ് നേടുകയും ചെയ്തു. രസകരമായ സംഭവത്തിന്റെ വീഡിയോ കാണാം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ത്രിച്ചി വാരിയേഴ്‌സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. വിജയ് 62 പന്തില്‍ 99 റണ്‍സ് നേടി പുറത്തായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റിഷഭ് പന്തിന് ഏകദിന ടീമിലെ സ്ഥാനവും നഷ്ടമാകുന്നു; പകരക്കാരനായി സഞ്ജു? ഇഷാന്‍ കിഷന് കൂടുതല്‍ സാധ്യത
'എന്ത് വന്നാലും ലോകകപ്പില്‍ സഞ്ജു ഓപ്പണ്‍ ചെയ്യണം'; പിന്തുണച്ച് റോബിന്‍ ഉത്തപ്പ