പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്ട്രേലിയ, ആദ്യ ടെസ്റ്റില്‍ 198ന് പുറത്ത്

Published : Aug 13, 2026, 12:45 PM ISTUpdated : Aug 13, 2026, 01:39 PM IST
Hasan Mahmud

Synopsis

55 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യൻ പേസർ ഹസൻ മഹ്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്.

ഡാര്‍വിൻ: ഓസ്ട്രേലിയൻ മണ്ണിലേക്ക് 23 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം തന്നെ ആതിഥേയരെ എറിഞ്ഞിട്ട് ഞെട്ടിച്ചു. ഡാർവിനിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന്‍റെ ഒന്നാം ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ ബംഗ്ലാദേശ് പേസർമാർ198 റൺസിന് പുറത്താക്കിയാണ് ഞെട്ടിച്ചത്. 71 റൺസെടുത്ത മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് ആദ്യ ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റൺസെന്ന ശക്തമായ നിലയിലാണ്. 35 റണ്‍സോടെ മൊനിമുള്‍ ഹഖും 32 റണ്‍സോടെ തന്‍സിദ് ഹസന്‍ തമീമും ക്രീസിൽ. 20 റണ്‍സെടുത്ത ഷദ്മാന്‍ ഇസ്ലാം ആണ് പുറത്തായത്. 9 വിക്കറ്റ് ശേഷിക്കെ ഓസീസ് സ്കോറിനൊപ്പമെത്താൻ ബംഗ്ലാദേശിന് 102 റണ്‍സ് കൂടി മതി.

55 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യൻ പേസർ ഹസൻ മഹ്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്സിൽ ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ഹസൻ മഹ്മൂദിന് പുറമെ ടസ്കിൻ അഹമ്മദും ഇബാദത്ത് ഹുസൈനും മികച്ച പിന്തുണ നൽകി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ വെറും 53 ഓവറിലാണ് ബംഗ്ലാദേശ് എറിഞ്ഞൊതുക്കിയത്. ഓപ്പണ‍മാരായ ട്രാവിസ് ഹെഡും(22), ജാക് വെതാറള്‍ഡും(23) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 45 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം നല്‍കിയശേഷമാണ് ഓസീസ് തകര്‍ന്നടിഞ്ഞത്.

ജാക്ക് വെതറാൾഡ് (23), ട്രാവിസ് ഹെഡ് എന്നിവരെ തുടർച്ചയായ ഓവറുകളിൽ മടക്കി ഹസൻ മഹ്മൂദാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. തുടർന്ന് മാർനസ് ലബുഷെയ്ൻ(1), കാമറൂൺ ഗ്രീൻ(13) എന്നിവർക്കും നിലയുറപ്പിക്കാനായില്ല. ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിംഗ്സ് സ്കോറാണിത്. 2017ൽ മിര്‍പൂരില്‍ 217 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്കോര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നഷ്ട പ്രതാപം വീണ്ടെടുക്കാൻ കൊല്ലം സെയിലേഴ്സ്; ഇക്കുറി ലക്ഷ്യം കിരീടം മാത്രം
ഏഷ്യൻ ഗെയിംസ്: ക്വാര്‍ട്ടറിലോ സെമിയിലോ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടമുണ്ടാകില്ല, രണ്ട് സാധ്യതകള്‍ മാത്രം മുന്നില്‍