മാറ്റമില്ലാതെ ടീം ഇന്ത്യ; കോലിക്ക് കീഴില്‍ മുമ്പ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത് നാല് തവണ മാത്രം

By Web TeamFirst Published Aug 25, 2021, 3:42 PM IST
Highlights

കോലി ക്യാപ്റ്റനായിരിക്കുമ്പോള്‍ മുമ്പ് മൂന്ന് തവണ മാത്രമാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്. 64 ടെസ്റ്റുകളില്‍ കോലി കോലി ഇന്ത്യയുടെ ക്യാപ്റ്റനായി.

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിനിറങ്ങിയപ്പോള്‍ ഒരു മാറ്റം പോലും ടീം ഇന്ത്യ വരുത്തിയിട്ടില്ല. ലോര്‍ഡ്‌സില്‍ കളിച്ച അതേ ടീമിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി നിലനിര്‍ത്തുകയായിരുന്നു. കോലി ക്യാപ്റ്റനായിരിക്കുമ്പോള്‍ മുമ്പ് മൂന്ന് തവണ മാത്രമാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്. 64 ടെസ്റ്റുകളില്‍ കോലി കോലി ഇന്ത്യയുടെ ക്യാപ്റ്റനായി. എന്നാല്‍ അതില്‍ 60 തവണയും ഓരോ മാറ്റം വരുത്തിയാണ് കോലി ടീമിനെ ഇറക്കിയിട്ടുള്ളത്. 

2018 ഇംഗ്ലണ്ട് പര്യടനത്തിലാണ് ആദ്യമായി കോലിക്ക് കീഴില്‍ ഇന്ത്യ മുമ്പ് കളിച്ച ടീമിനെ അതേപടി നിലനിര്‍ത്തുന്നത്. അത് ട്രന്റ് ബ്രിഡ്ജില്‍ കളിച്ച അതേ ടീമിനെ സതാംപ്ടണിലും നിലനിര്‍ത്തി. ട്രന്റ് ബ്രിഡ്ജില്‍ ഇന്ത്യ ജയിച്ചെങ്കിലും സതാംപ്ടണില്‍ തോല്‍ക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം വിന്‍ഡീസ് പര്യടനത്തിലും ഇത്തരത്തില്‍ സംഭവിച്ചു. അന്ന്  അന്ന് ആന്റിഗ്വ ടെസ്റ്റില്‍ കളിച്ച ടീം തന്നെയാണ് ജമൈക്കയിലും കളിച്ചത്. രണ്ട് മത്സരവും ഇന്ത്യ ജയിക്കുകയും ചെയ്തു.

മൂന്നാമത്തെ സംഭവം ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു. 2019ലായിരുന്നു അത്. ആദ്യ ടെസ്റ്റ് ഇന്‍ഡോറിലായിരുന്നു. ഇന്ത്യ ഇന്നിംഗ്‌സിനും 130 റണ്‍സിനും ജയിച്ചു. രണ്ടാം ടെസ്റ്റ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍. ഇന്ത്യയുടെ ആദ്യ പകല്‍- രാത്രി ടെസ്റ്റായിരുന്നു അത്. ഇന്നിംഗ് സിനും 46 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.

ഇന്ന് ഇംഗ്ലണ്ടിനെതിരെ നാലാം തവണ കോലി മാറ്റം വരുത്താതെ ഇറങ്ങി. ലോര്‍ഡ്‌സില്‍ വിജയിച്ച ടീമിനെ ടീം മാനേജ്‌മെന്റ് നിലനിര്‍ത്തുകയായിരുന്നു. ലോര്‍ഡ്‌സില്‍ ഇന്ത്യ 151 റണ്‍സിന് ജയിച്ചിരുന്നു.

click me!