'ഒരു ചായ ചേട്ടാ', ന്യൂസിലൻഡിൽ ചായക്കടക്കാരനായി സഞ്ജു; രാഹുലിന്‍റെ മലയാളം കേട്ട് ഞെട്ടി ആരാധകർ

Published : Oct 22, 2026, 02:04 PM IST
Sanju Samson-KL Rahul Tea

Synopsis

വിമാനത്താവളത്തിലെത്തിയ സഞ്ജു സാംസൺ ചായ കുടിക്കുകയായിരുന്ന രാഹുലിനോട് ചായക്കട തുടങ്ങിയോ എന്ന് മലയാളത്തില്‍ ചോദിച്ചതോടെയാണ് തമാശകളുടെ തുടക്കം.

ക്രൈസ്റ്റ്ചർച്ച്: ആരാധകര്‍ക്കിടയില്‍ വൈറലായി ന്യൂസിലൻഡ് പര്യടനത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണിന്‍റെയും കെ എല്‍ രാഹുലിന്‍റെയും ചായക്കട ചര്‍ച്ച. ക്രൈസ്റ്റ്ചർച്ചിൽ വിമാനമിറങ്ങിയ ഇന്ത്യൻ താരങ്ങളുടെ വീഡിയോ ബിസിസിഐ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിൽ മലയാളി താരം സഞ്ജു സാംസണും കർണാടക താരം കെ.എൽ രാഹുലും തമ്മിലുള്ള രസകരമായ മലയാളം സംഭാഷണമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

വിമാനത്താവളത്തിലെത്തിയ സഞ്ജു സാംസൺ ചായ കുടിക്കുകയായിരുന്ന രാഹുലിനോട് ചായക്കട തുടങ്ങിയോ എന്ന് മലയാളത്തില്‍ ചോദിച്ചതോടെയാണ് തമാശകളുടെ തുടക്കം. തൊട്ടടുത്തുണ്ടായിരുന്ന കെ.എൽ രാഹുൽ നിനക്ക് ചായവേണോ എന്ന് ഇംഗ്ലഷില്‍ ചോദിച്ച ശേഷം മലയാളത്തിൽ "ഒരു ചായ ചേട്ടാ..." എന്ന് മറുപടി നൽകി. രാഹുലിന്‍റെ മലയാളം കേട്ട് ഒട്ടും വൈകാതെ സഞ്ജു സാംസൺ ഒരു ചായക്കച്ചവടക്കാരന്‍റെ ഭാവത്തിൽ "ചായ, ചായ, ചായേയ്..." എന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് കളിക്കാര്‍ക്കിടയില്‍ ചിരി പടര്‍ത്തി.

42 ദിവസം നീളുന്ന പരമ്പര

5 ടി20, 5 ഏകദിനം, 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന 42 ദിവസം നീളുന്ന പര്യടനത്തിനായാണ് ഇന്ത്യ ന്യൂസിലൻഡിൽ എത്തിയത്. ആദ്യ രണ്ട് ടി20 മത്സരങ്ങൾ ക്രിസ്റ്റ്ചർച്ചിലാണ് നടക്കുന്നത്. സഞ്ജു ടി20 സ്ക്വാഡിന്‍റെ ഭാഗമായി ടീമിനൊപ്പം തുടക്കത്തിലെത്തിയപ്പോൾ, പര്യടനത്തിലെ തുടർന്നുള്ള മത്സരങ്ങൾക്ക മുന്നോടിയായാണ് രാഹുലും ഇന്ത്യൻ സംഘത്തോടൊപ്പം യാത്ര ചെയ്തത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഓസ്ട്രേലിയയെ സഹായിക്കാൻ ഇന്ത്യൻ ടീമിനെ ഭിന്നിപ്പിച്ചു'; ഗ്രെഗ് ചാപ്പലിനെതിരെ ഗുരുതര ആരോപണവുമായി ഹർഭജൻ
ന്യൂസിലന്‍ഡിനെതിരെ ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം, പ്ലേയിംഗ് ഇലവനിൽ 2 നിർണായക മാറ്റങ്ങൾ; സഞ്ജു ഓപ്പണറായി തുടരും