
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 200 റണ്‍സിന്റെ ലീഡെങ്കിലും നേടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മടങ്ങിയതോടെ ഇന്ത്യയുടെ വാലറ്റം തകരുകയായിരുന്നു. അനാവശ്യ റണ്ണിനായി ഓടിയ രഹാനെ റണ്ണൗട്ടാവുകയായിരുന്നു. അംപയര്‍മാര്‍ക്ക് പോലും ആശയകുഴപ്പത്തിലാക്കിയ റണ്ണൗട്ടായിരുന്നുവത്.
ക്രീസില്‍ തൊട്ടുതൊട്ടില്ലെന്ന് നിലയിലായിരുന്നു രഹാനെയുടെ ബാറ്റ്. എന്നാല്‍ അംപയര്‍മാര്‍ ഔട്ട് വിളിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിനെ പുറത്താക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചിരുന്നു. ഏതാണ്ട് ഇതേ സാഹചര്യത്തില്‍ തന്നെയായിരുന്നു പെയ്‌നും. എന്നാല്‍ അംപയര്‍മാര്‍ ഔട്ട് വിളിച്ചതുമില്ല. ഇതോടെ രഹാനെയുടെ ഔട്ടിനെ കുറിച്ച് വിവാദം പുകയുകയാണ്. രണ്ട് താരങ്ങള്‍ക്കും രണ്ട് നീതിയെന്നാണ് ട്വിറ്ററില്‍ പലരും അഭിപ്രായപ്പെട്ടത്. ട്വിറ്റിലെ ചില പ്രതികരണങ്ങള്‍ വായിക്കാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!