വടി കൊടുത്ത് അടി വാങ്ങി പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഗ, ബംഗ്ലാദേശിനെ വെല്ലുവിളിച്ചു, ഒടുവില്‍ നാണംകെട്ട തോല്‍വി

Published : May 12, 2026, 08:39 PM IST
Bangladesh vs Pakistan Test

Synopsis

ബംഗ്ലാദേശിന് അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ ഞങ്ങൾക്ക് 70 ഓവറിൽ 260 റൺസ് വിജയലക്ഷ്യം നൽകട്ടെ. ഞങ്ങൾ അത് പിന്തുടർന്ന് ജയിക്കും. പക്ഷേ അവർ അതിന് തുനിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്നായിരുന്നു സല്‍മാന്‍ ആഗ പറഞ്ഞത്.

ധാക്ക: ബംഗ്ലാദേശ് സ്വന്തം നാട്ടില്‍ പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് ജയം ആഘോഷിക്കാന്‍ കാരണമായത് പാകിസ്ഥാന്‍ നായകനായ സല്‍മാന്‍ ആഗയുടെ വെല്ലുവിളി. നാലാം ദിനത്തിലെ കളിക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് സല്‍മാന്‍ ആഗ ബംഗ്ലാദേശിനെ പരിഹാസരൂപേണ വെല്ലുവിളിച്ചത്. നാലാം ദിവസം മത്സരം അവസാനിക്കുമ്പോൾ മഴ വില്ലനായതോടെ കളി സമനിലയിലേക്ക് നീങ്ങുമെന്നായിരുന്നു പൊതുവെ കരുതിയത്. എന്നാൽ ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ആഗ ബംഗ്ലാദേശിനെ വെല്ലുവിളിച്ചത്.

ബംഗ്ലാദേശിന് അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ ഞങ്ങൾക്ക് 70 ഓവറിൽ 260 റൺസ് വിജയലക്ഷ്യം നൽകട്ടെ. ഞങ്ങൾ അത് പിന്തുടർന്ന് ജയിക്കും. പക്ഷേ അവർ അതിന് തുനിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്നായിരുന്നു സല്‍മാന്‍ ആഗ പറഞ്ഞത്. ബംഗ്ലാദേശിന് ജയം ലക്ഷ്യമിടുന്നില്ലെന്ന് പരോക്ഷമായി പരിഹസിക്കുക കൂടിയായിരുന്നു സൽമാൻ ആഗ. എന്നാൽ പാക് നായകന്‍റെ പ്രകോപനം ബംഗ്ലാദേശ് ഏറ്റെടുക്കുന്നതാണ് അവസാന ദിനം കണ്ടത്.

അഞ്ചാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശ് വെറും 20 ഓവറിൽ 88 റൺസ് അടിച്ചുകൂട്ടി സൽമാൻ പറഞ്ഞതുപോലെ 268 റൺസിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. 240-9 എന്ന സ്കോറിലാണ് ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹൊസൈൻ ഷാന്‍റോ ധീരമായ ഡിക്ലറേഷന്‍ നടത്തിയത്. സമനിലയ്ക്കല്ല, വിജയത്തിനാണ് തങ്ങൾ കളിക്കുന്നതെന്ന് ബംഗ്ലാദേശ് പ്രഖ്യാപിച്ച നിമിഷമായിരുന്നു അത്.

 

268 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 163 റണ്‍സിന് ഓള്‍ ഔട്ടായതോടെ 104 റൺസിന്‍റെ തകര്‍പ്പന്‍ ജയം നേടി ബംഗ്ലാദേശ് ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്തു. 5 വിക്കറ്റെടുത്ത പേസർ നഹീദ് റാണയുടെയും 2 വിക്കറ്റെടുത്ത ടസ്കിൻ അഹമ്മദിന്‍റെ ബൗളിംഗിന് മുന്നിൽ പാക് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. സ്വന്തം നാട്ടിൽ പാകിസ്ഥാനെതിരെ നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്. 2024-ൽ പാകിസ്ഥാനെ അവരുടെ നാട്ടിൽ 2-0 ന് തോൽപ്പിച്ചതിന് പിന്നാലെ പാകിസ്ഥാനെതിരെ ബംഗ്ലാദേശ് നേടുന്ന തുടർച്ചയായ മൂന്നാം ടെസ്റ്റ് ജയം. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 12 പോയിന്‍റ് സ്വന്തമാക്കിയ ബംഗ്ലാദേശ് പാകിസ്ഥാനെ മറികടക്കുകയും ചെയ്തു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ശനിയാഴ്ച ധാക്കയില്‍ തുടങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യൻ ടീമിലെ എന്‍റെ സ്ഥാനം അവൻ ലക്ഷ്യം വെക്കുന്നുണ്ടെന്ന് തോന്നിയിരുന്നു'; ഇഷാൻ കിഷനെക്കുറിച്ച് സഞ്ജു സാംസൺ
പ്ലേ ഓഫ് ടിക്കറ്റുറപ്പിക്കാൻ ഗുജറാത്തും ഹൈദരാബാദും, ടോസ് ഭാഗ്യം പാറ്റ് കമിന്‍സിനൊപ്പം, മാറ്റങ്ങളില്ലാതെ ഇരു ടീമും