PAK vs AUS 1st Test : ഓസീസ് ബൗളര്‍മാര്‍ നിഷ്‌പ്രഭം, ഇമാം ഉള്‍ ഹഖിന് സെഞ്ചുറി; പാകിസ്ഥാന് മേല്‍ക്കൈ

Published : Mar 04, 2022, 06:25 PM ISTUpdated : Mar 05, 2022, 06:03 PM IST
PAK vs AUS 1st Test : ഓസീസ് ബൗളര്‍മാര്‍ നിഷ്‌പ്രഭം, ഇമാം ഉള്‍ ഹഖിന് സെഞ്ചുറി; പാകിസ്ഥാന് മേല്‍ക്കൈ

Synopsis

PAK vs AUS 1st Test : ഓസീസ് ബൗളര്‍മാരെ നിഷ്‌പ്രഭമാക്കി പാകിസ്ഥാന്‍ റണ്‍സ് കണ്ടെത്തുന്നതാണ് കണ്ടത്

റാവല്‍പിണ്ടി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ (PAK vs AUS 1st Test) പാകിസ്ഥാന്‍ ഡ്രൈവിംഗ് സീറ്റില്‍. റാവല്‍പിണ്ടിയില്‍ (Rawalpindi Cricket Stadium) ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 245 റണ്‍സെന്ന നിലയാണ്. ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് (Imam-ul-Haq) സെഞ്ചുറി നേടിയപ്പോള്‍ അസ്‌ഹര്‍ അലി (Azhar Ali) അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇരുവരും പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്നു. 

പേരുകേട്ട ഓസീസ് പേസ് പടയ്‌ക്കെതിരെ റാവല്‍പിണ്ടിയില്‍ ഗംഭീര തുടക്കമാണ് പാകിസ്ഥാന്‍ നേടിയത്. ആദ്യ വിക്കറ്റില്‍ ഇമാം ഉള്‍ ഹഖിനെ കൂട്ടുപിടിച്ച് അബ്‌ദുള്ള ഷഫീഖ് 33.6 ഓവറില്‍ 105 റണ്‍സ് ചേര്‍ത്തു. സ്‌പിന്നര്‍ നേഥന്‍ ലിയോണിനെ ഇറക്കിയാണ് പാറ്റ് കമ്മിന്‍സ് ബ്രേക്ക് ത്രൂ നേടിയത്. കമ്മിന്‍സിനായിരുന്നു ക്യാച്ച്. 105 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും സഹിതം 44 റണ്‍സെടുത്തു ഷഫീഖ്.

പണി പാളി പാറ്റ്

എന്നാല്‍ പിന്നീട് ഓസീസ് ബൗളര്‍മാരെ നിഷ്‌പ്രഭമാക്കി പാകിസ്ഥാന്‍ റണ്‍സ് കണ്ടെത്തുന്നതാണ് കണ്ടത്. താനടക്കം എട്ട് ബൗളര്‍മാരെ കമ്മിന്‍സ് പരീക്ഷിച്ചിട്ടും രണ്ടാമതൊരു വിക്കറ്റ് വീണില്ല. തകര്‍ത്തുകളിച്ച ഇമാം ഉള്‍ ഹഖ് കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ അഷര്‍ അലി 34-ാം ഫിഫ്റ്റി കണ്ടെത്തി. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇമാം ഉള്‍ ഹഖ് 271 പന്തില്‍ 132 റണ്‍സും അസ്‌ഹര്‍ അലി 165 പന്തില്‍ 64 റണ്‍സുമായും ക്രീസില്‍ നില്‍ക്കുകയാണ്.  

പാകിസ്ഥാന്‍: അബ്‌ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, അഷര്‍ അലി, ബാബര്‍ അസം(ക്യാപ്റ്റന്‍), ഫവാദ് ആലം, മുഹമ്മദ് റിസ്‌വാന്‍, ഇഫ്‌ത്തിഖര്‍ അഹമ്മദ്, നൗമാന്‍ അലി, സാജിദ് ഖാന്‍, നസീം ഷാ, ഷഹീന്‍ അഫ്രീദി. 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്. 

Virat Kohli’s 100th Test : അവിശ്വസനീയം! വിരാട് കോലിയുടെ പുറത്താകലില്‍ ഞെട്ടി രോഹിത് ശര്‍മ്മ- വീഡിയോ

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും