റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ്: പാകിസ്ഥാന്‍ എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് എട്ട് വിക്കറ്റ് തോല്‍വി

Published : Nov 16, 2025, 11:31 PM IST
Pakistan A

Synopsis

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെ പാകിസ്ഥാന്‍ എ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 136 റണ്‍സിന് പുറത്തായപ്പോള്‍, മാസ് സദാഖത്തിന്‍റെ (79*) മികവില്‍ പാകിസ്ഥാന്‍ 13.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.

ദോഹ: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ എയ്ക്ക് എട്ട് വിക്കറ്റ് ജയം. ദോഹയില്‍ നടന്ന മത്സരത്തില്‍ 137 റണ്‍സ് വിജയലക്ഷ്യം 13.2 ഓവറില്‍ പാകിസ്ഥാന്‍ മറികടന്നു. മാസ് സദാഖത് (47 പന്തില്‍ പുറത്താവാതെ 79) ഇന്നിംഗ്‌സാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. മുഹമ്മദ് ഫൈഖ് (16) പുറത്താവാതെ നിന്നു. മുഹമ്മദ് നയീം (14), യാസിര്‍ ഖാന്‍ (11) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് പാകിസ്ഥാന് നഷ്ടമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. വൈഭവ് സൂര്യവന്‍ഷി (28 പന്തില്‍ 45), നമന്‍ ധിര്‍ (20 പന്തില്‍ 35) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.

ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ (5) ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി. ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. ആക്രമിച്ച് കളിച്ച വൈഭവിനൊപ്പം 30 റണ്‍സ് ചേര്‍ത്ത ശേഷം പ്രിയാന്‍ഷ് ആര്യ (10) ആദ്യം മടങ്ങി. ഷാഹിദ് അസീസിന് ക്യാച്ച്. എങ്കിലും വൈഭവ് ആക്രമണം തുടര്‍ന്നു. മൂന്നാം വിക്കറ്റില്‍ നമന്‍ ധിര്‍നൊപ്പം 49 റണ്‍സ് ചേര്‍ക്കാന്‍ സൂര്യവന്‍ഷിക്ക് സാധിച്ചു. എന്നാല്‍ ധിര്‍ പുറത്തായ ശേഷം ഒരു മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. അര്‍ധ സെഞ്ചുറിക്ക് മുമ്പ് സൂര്യവന്‍ഷി മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.

ജിതേശ് ശര്‍മ (5), നെഹല്‍ വധേര (8), അഷുതോഷ് ശര്‍മ (0), രമണ്‍ദീപ് സിംഗ് (11), യാഷ് താക്കൂര്‍ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഹര്‍ഷ് ദുബെയുടെ (19) ഇന്നിംഗ്സ് വെല്ലുവിളിക്കാന്‍ പോന്ന സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചു. സുയഷ് ശര്‍മയാണ് (0) പുറത്താവാതെ നിന്നു. ഗുര്‍ജന്‍പ്രീത് സിംഗ് (1) പുറത്താവാതെ നിന്നു. പാകിസ്ഥാന് വേണ്ടി ഷാഹിദ് അസീസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സാദ് മസൂദ്, മാസ് സദാഖദ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. യുഎഇക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ഇരു ടീമുകളുടേയും സ്‌ക്വാഡ് അറിയാം.

ഇന്ത്യ: വൈഭവ് സൂര്യവന്‍ഷി, പ്രിയാന്‍ഷ് ആര്യ, നെഹാല്‍ വധേര, നമന്‍ ധിര്‍, ജിതേഷ് ശര്‍മ്മ (ക്യാപ്റ്റന്‍ - വിക്കറ്റ് കീപ്പര്‍), രമണ്‍ദീപ് സിംഗ്, അശുതോഷ് ശര്‍മ്മ, ഹര്‍ഷ് ദുബെ, യാഷ് താക്കൂര്‍, ഗുര്‍ജപ്നീത് സിംഗ്, സുയാഷ് ശര്‍മ്മ.

റിസര്‍വ്: സൂര്യന്‍ഷ് ഷെഡ്‌ഗെ, യുധ്വീര്‍ സിംഗ് ചരക്, അഭിഷേക് പോറെല്‍, വിജയകുമാര്‍ വൈശാഖ്.

പാകിസ്ഥാന്‍: മുഹമ്മദ് നയീം, മാസ് സദാഖത്ത്, യാസിര്‍ ഖാന്‍, മുഹമ്മദ് ഫൈഖ്, ഇര്‍ഫാന്‍ ഖാന്‍ (ക്യാപ്റ്റന്‍), സാദ് മസൂദ്, ഗാസി ഗോരി (വിക്കറ്റ് കീപ്പര്‍), ഷാഹിദ് അസീസ്, ഉബൈദ് ഷാ, അഹമ്മദ് ദാനിയാല്‍, സൂഫിയാന്‍ മുഖീം.

റിസര്‍വ്: മുബാസിര്‍ ഖാന്‍, മുഹമ്മദ് സല്‍മാന്‍ മിര്‍സ, ഖുറം ഷഹ്സാദ്, മുഹമ്മദ് ഷഹ്സാദ്, അറഫാത്ത് മിന്‍ഹാസ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്