വീണ്ടും വൈഭവ് സൂര്യവന്‍ഷി! റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ എ ടീമിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

Published : Nov 16, 2025, 08:38 PM IST
Vaibhav Suryavanshi

Synopsis

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം. 

ദോഹ: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച തുടക്കത്തിന് ശേഷം ആദ്യ വിക്കറ്റ് നഷ്ടം. ദോഹയില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തിട്ടുണ്ട്. വൈഭവ് സൂര്യവന്‍ഷി (26), നമന്‍ ധിര്‍ (20) എന്നിവരാണ് ക്രീസില്‍. പ്രിയാന്‍ഷ് ആര്യയുടെ (10) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. യുഎഇക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ജിതേഷ് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

ആക്രമിച്ച് കളിച്ച വൈഭവിനൊപ്പം 30 റണ്‍സ് ചേര്‍ത്ത ശേഷമാണ് പ്രിയാന്‍ഷ് ആര്യ മടങ്ങുന്നത്. ഷാഹിദ് അസീസിന് ക്യാച്ച്. എങ്കിലും വൈഭവ് ആക്രമണം തുടര്‍ന്നു. ഇതുവരെ 20 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും നാല് ഫോറും നേടിയിട്ടുട്ടുണ്ട്. ഇന്ത്യ ആദ്യ മത്സരത്തില്‍ 148 റണ്‍സിന് യുഎഇയെ തോല്‍പ്പിച്ചിരുന്നു. പാകിസ്ഥാനെ ഒമാനെ തോല്‍പ്പിച്ചാണ് വരുന്നത്. ഇരു ടീമുകളുടേയും സ്‌ക്വാഡ് അറിയാം.

ഇന്ത്യ: വൈഭവ് സൂര്യവന്‍ഷി, പ്രിയാന്‍ഷ് ആര്യ, നെഹാല്‍ വധേര, നമന്‍ ധിര്‍, ജിതേഷ് ശര്‍മ്മ (ക്യാപ്റ്റന്‍ - വിക്കറ്റ് കീപ്പര്‍), രമണ്‍ദീപ് സിംഗ്, അശുതോഷ് ശര്‍മ്മ, ഹര്‍ഷ് ദുബെ, യാഷ് താക്കൂര്‍, ഗുര്‍ജപ്നീത് സിംഗ്, സുയാഷ് ശര്‍മ്മ.

റിസര്‍വ്: സൂര്യന്‍ഷ് ഷെഡ്ഗെ, യുധ്വീര്‍ സിംഗ് ചരക്, അഭിഷേക് പോറെല്‍, വിജയകുമാര്‍ വൈശാഖ്.

പാകിസ്ഥാന്‍: മുഹമ്മദ് നയീം, മാസ് സദാഖത്ത്, യാസിര്‍ ഖാന്‍, മുഹമ്മദ് ഫൈഖ്, ഇര്‍ഫാന്‍ ഖാന്‍ (ക്യാപ്റ്റന്‍), സാദ് മസൂദ്, ഗാസി ഗോരി (വിക്കറ്റ് കീപ്പര്‍), ഷാഹിദ് അസീസ്, ഉബൈദ് ഷാ, അഹമ്മദ് ദാനിയാല്‍, സൂഫിയാന്‍ മുഖീം.

റിസര്‍വ്: മുബാസിര്‍ ഖാന്‍, മുഹമ്മദ് സല്‍മാന്‍ മിര്‍സ, ഖുറം ഷഹ്‌സാദ്, മുഹമ്മദ് ഷഹ്‌സാദ്, അറഫാത്ത് മിന്‍ഹാസ്.

 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല