പാകിസ്ഥാനെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞിട്ട് ബംഗ്ലാദേശ്, തസ്‌കിന് മൂന്ന് വിക്കറ്റ്; മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ക്കും തകര്‍ച്ച

Published : Jul 20, 2025, 07:50 PM IST
Mustafizur Rehman (Photo: Mustafizur Rehman/X)

Synopsis

ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന്‍ 110ന് പുറത്ത്.

ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന്‍ 110ന് പുറത്ത്. ധാക്കയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.3 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ടസ്‌കിന്‍ അഹമ്മദ്, രണ്ട് പേരെ പുറത്താക്കിയ മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. മൂന്ന് താരങ്ങള്‍ റണ്ണൗട്ടായി. 44 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഖുഷ്ദില്‍ ഷാ (18), അബ്ബാസ് അഫ്രീദി (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ ടി20യാണ് ഇന്ന് നടക്കുന്നത്.

മോശം തുടക്കമായിരുന്നു പാകിസ്ഥാന്. ആദ്യ ഓവറില്‍ തന്നെ സെയിം അയൂബിനെ (6) അവര്‍ക്ക് നഷ്ടമായി. മുസ്തഫിസുര്‍ റഹ്മാന്റെ പന്തില്‍ ടസ്‌കിന്‍ അഹമ്മദിന് ക്യാച്ച്. തുടര്‍ന്നെത്തിയ മുഹമ്മദ് ഹാരിസ് (4), സല്‍മാന്‍ അഗ (3), ഹസന്‍ നവാസ് (0), മുഹമ്മദ് നവാസ് (3) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഖുഷ്ദിലുമായി ഫഖര്‍ 24 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഫഖര്‍ 12-ാം ഓവറില്‍ റണ്ണൗട്ടായത് പാകിസ്ഥാന് തിരിച്ചടിയായി. പിന്നീട് ഖുഷ്ദില്‍ - അബ്ബാസ് അഫ്രീദി സഖ്യം 33 റണ്‍സും കൂട്ടിചേര്‍ത്തു.

എന്നാല്‍ ഖുഷ്ദിലിനെ മടക്കി മുസ്തഫിസുര്‍ ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഫഹീം അഷ്‌റഫ് (5), സല്‍മാന്‍ മിര്‍സ (0), അബ്ബാസ് എന്നിവര്‍ അവസാന ഓവറില്‍ പുറത്തായതോടെ പാകിസ്ഥാന്‍ 110ല്‍ ഒതുങ്ങി. അബ്രാര്‍ അഹമ്മദ് (0) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 33 എന്ന നിലയിലാണ്. പര്‍വേസ് ഹുസൈന്‍ (16), തൗഹിദ് ഹൃദോയ് (12) എന്നിരാണ് ക്രീസില്‍. ലിറ്റണ്‍ ദാസ് (1), തന്‍സിദ് ഹസന്‍ മിര്‍സ (1) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. സല്‍മാന്‍ മിര്‍സയ്ക്കാണ് രണ്ട് വിക്കറ്റുകളും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ബംഗ്ലാദേശ്: പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തന്‍സിദ് ഹസന്‍ തമീം, ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി, മഹേദി ഹസന്‍, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാകിബ്, തസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.

പാകിസ്ഥാന്‍: സയിം അയൂബ്, ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഹസന്‍ നവാസ്, സല്‍മാന്‍ അഗ (ക്യാപ്റ്റന്‍), മുഹമ്മദ് നവാസ്, ഖുശ്ദില്‍ ഷാ, ഫഹീം അഷ്‌റഫ്, അബ്ബാസ് അഫ്രീദി, സല്‍മാന്‍ മിര്‍സ, അബ്രാര്‍ അഹമ്മദ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തകര്‍ത്തടിച്ച് പാകിസ്ഥാന്‍, അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം
കോമ്പിനേഷനാണ് മെയിൻ, ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസ്