ആറ് താരങ്ങളെ തിരിച്ചുവിളിച്ചു; ലങ്കക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

Published : Sep 21, 2019, 01:25 PM ISTUpdated : Sep 21, 2019, 01:34 PM IST
ആറ് താരങ്ങളെ തിരിച്ചുവിളിച്ചു; ലങ്കക്കെതിരായ ടീമിനെ പ്രഖ്യാപിച്ച്  പാക്കിസ്ഥാന്‍

Synopsis

പരിശീലകനും മുഖ്യ സെലക്‌‌ടറുമായ മിസ്‌ബാ ഉള്‍ ഹഖ് പ്രഖ്യാപിച്ച ടീമില്‍ ആറ് താരങ്ങളെ തിരിച്ചുവിളിച്ചിട്ടുണ്ട്.

ലാഹോര്‍: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പരിശീലകനും മുഖ്യ സെലക്‌‌ടറുമായ മിസ്‌ബാ ഉള്‍ ഹഖ് പ്രഖ്യാപിച്ച ടീമില്‍ ആറ് താരങ്ങളെ തിരിച്ചുവിളിച്ചിട്ടുണ്ട്. ആബിദ് അലി, ഇഫ്‌ത്തിഖര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, ഉസ്‌മാന്‍ ഷീന്‍വാരി, മുഹമ്മദ് ഹസ്‌നൈന്‍ എന്നിവര്‍ക്കാണ് ദേശീയ ടീമില്‍ വീണ്ടും ഇടം ലഭിച്ചത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്നെങ്കിലും മുഹമ്മദ് റിസ്‌വാനും ഉസ്‌മാന്‍ ഷീന്‍വാരിക്കും ആബിദ് അലിക്കും ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. അതിനാല്‍ കഴിവ് തെളിയിക്കാനും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിലയുറപ്പിക്കാനുമുള്ള അവസരമാണ് മൂവര്‍ക്കും ഇതെന്ന് മിസ്‌ബാ വ്യക്തമാക്കി. നടുവേദ അലട്ടുന്ന ഹസന്‍ അലിയെ സ്‌ക്വാഡിലേക്ക് പരിഗണിക്കാതിരുന്നപ്പോള്‍ സര്‍ഫറാസ് അഹമ്മദിനെ നായകനായി നിലനിര്‍ത്തി.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ ഏകദിനം കറാച്ചിയില്‍ സെപ്റ്റബര്‍ 27ന് നടക്കും. മൂന്ന് ടി20കള്‍ക്ക് ലാഹോറും വേദിയാവും. 

പാക്കിസ്ഥാന്‍ സ്‌ക്വാഡ്

Sarfaraz Ahmed (c), Babar Azam, Abid Ali, Asif Ali, Fakhar Zaman, Haris Sohail, Mohammad Hasnain, Iftikhar Ahmed, Imad Wasim, Imam-ul-Haq, Mohammad Amir, Mohammad Nawaz, Mohammad Rizwan, Shadab Khan, Usman Khan Shinwari, Wahab Riaz 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം