പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചുപണി; ഒമ്പത് പുതുമുഖങ്ങള്‍ ടീമില്‍

Published : Jan 16, 2021, 02:55 PM IST
പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചുപണി; ഒമ്പത് പുതുമുഖങ്ങള്‍ ടീമില്‍

Synopsis

ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റിലും തോല്‍വി വഴങ്ങിയതോടെയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റി യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചത്.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ അഴിച്ചുപണി. ഒന്‍പത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റിലും തോല്‍വി വഴങ്ങിയതോടെയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റി യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചത്. മുഹമ്മദ് അബ്ബാസ്, ഷാന്‍ മസൂദ്, ഹാരിസ് സുഹൈല്‍ തുടങ്ങിയവര്‍ക്കെല്ലാം ടീമിലെ സ്ഥാനം നഷ്ടമായി. 

പരിക്കേറ്റ നായകന്‍ ബാബര്‍ അസമും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കില്ല. ഈമാസം 26ന് കറാച്ചിയിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. രണ്ടാം ടെസ്റ്റ് ഫെബ്രുവരി നാല് മുതല്‍ റാവല്‍പിണ്ടിയില്‍ നടക്കും. തുടര്‍ന്ന് നടക്കുന്ന മൂന്ന് ട്വന്റി 20യ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

പാകിസ്ഥാന്‍ ടീം: ആബിദ് അലി, അബാദുള്ള ഷെഫീഖ്, ഇമ്രാന്‍ ബട്ട്, അസര്‍ അലി, ബാബര്‍ അസം, ഫവാദ് ആലം, കമ്രാന്‍ ഗുലാം, സല്‍മാന്‍ അലി അഗ, സൗദ് ഷക്കീല്‍, ഫഹീം അഷ്‌റഫ്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, സര്‍ഫറാസ് അഹമ്മദ്, നൗമാന്‍ അലി, സാജിദ് ഖാന്‍, യാസിര്‍ ഷാ, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, തബിഷ് ഖാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കളി കാണാൻ 4 വിഐപി ടിക്കറ്റ് വേണം', ഐപിഎൽ ടിക്കറ്റിനായി കർണാടക നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം
വാക്ക് പാലിച്ച് ഹാർദിക്, ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം