ഏഷ്യാ കപ്പിൽ നിന്ന് പാകിസ്താൻ പിന്മാറുന്നു? ഹസ്തദാന വിവാദം പുതിയ തലത്തിലേയ്ക്ക്

Published : Sep 17, 2025, 06:45 PM IST
India Pakistan handshake row

Synopsis

പാകിസ്താൻ പിന്മാറാൻ തീരുമാനിക്കുകയാണെങ്കിൽ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലാകും. 

ദുബായ്: ഏഷ്യാ കപ്പിൽ നിന്ന് പാകിസ്താൻ പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ട്. റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പാകിസ്താൻ അറിയിച്ചു. റഫറിയെ മാറ്റില്ലെന്ന തീരുമാനത്തിൽ ഐസിസിയും ഉറച്ചു നിൽക്കുകയാണ്. ഇതോടെ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിൽ പാകിസ്താൻ ടീം ഹോട്ടലിൽ തുടരുകയാണ്. ഇന്നത്തെ മത്സരത്തിൽ നിന്ന് പിന്മാറിയാൽ പാകിസ്താൻ പുറത്താകും. അങ്ങനെയെങ്കിൽ യുഎഇ സൂപ്പര്‍ ഫോറിലെത്തും. പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്റെ വാർത്താസമ്മേളനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ലാഹോറിലും ദുബായിലുമായി നാടകീയ നീക്കങ്ങൾ നടക്കുന്നുവെന്നാണ് വിവരം. ആൻഡി പൈക്രോഫ്റ്റ് സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. പൈക്രോഫ്റ്റാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതെങ്കിൽ കളിക്കില്ലെന്നാണ് പാകിസ്താൻ ടീമിന്റെ നിലപാട്. എന്നാൽ, പൈക്രോഫ്റ്റിനെ മാറ്റാൻ ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് ഐസിസി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പിസിബിയുടെ രണ്ടാമത്തെ മെയിലും ഐസിസി തള്ളിയതോടെയാണ് ഇന്ന് യുഎഇയ്ക്ക് എതിരായ നിർണായക മത്സരം ഉപേക്ഷിക്കാൻ പാകിസ്താൻ ടീം ആലോചിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'രാജീവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശരിയല്ല'; കേരള സ്‌ട്രൈക്കേഴ്‌സില്‍ കളിക്കാത്തതുമായ ബന്ധപ്പെട്ട വിവാദത്തില്‍ ഉണ്ണി മുകുന്ദന്‍
'പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തി'; ഗംഭീറിനെ വാഴ്ത്തി ശശി തരൂര്‍